Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SriKrishnaJayanti

ന​ഗ​ര​വീ​ഥി​ക​ൾ കീ​ഴ​ട​ക്കി ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ; വ​ർ​ണാ​ഭ​മാ​യി ശോ​ഭാ​യാ​ത്ര​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ർ​ണാ​ഭ​മാ​യ ശോ​ഭാ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും ഗോ​പി​ക​മാ​രു​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ ശോ​ഭാ​യാ​ത്ര​ക​ളി​ൽ അ​ണി​നി​ര​ന്ന​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷം സ​മ്മാ​നി​ച്ചു.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ മു​ത​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ വ​രെ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശോ​ഭാ​യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.​ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം ഒ​ട്ടും ചോ​ർ​ന്നി​ല്ല. 

ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മേ​യ​ർ വി.​വി.​രാ​ജേ​ഷു​ൾ​പ്പെ​ടെ​യു​ള്ളവർ പ്രസംഗിച്ചു. കൃ​ഷ്ണ​ൻ, രു​ക്മി​ണി, രാ​ധ തു​ട​ങ്ങി​യ വേ​ഷ​ങ്ങ​ളി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യ നി​ര​വ​ധി കു​ട്ടി​ക​ൾ ന​ഗ​ര​വീ​ഥി​ക​ളെ വ​ർ​ണാ​ഭ​മാ​ക്കി. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ശോ​ഭാ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തെ പൂ​ർ​ണ​മാ​യും അ​മ്പാ​ടി​യാ​ക്കി മാ​റ്റി​ക്കൊ​ണ്ട് വി​പു​ല​മാ​യ ഘോ​ഷ​യാ​ത്ര​യാ​ണ് ന​ട​ന്ന​ത്. 

Latest News

Corehub Up