പുനലൂർ : ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ചെമ്മന്തൂർ യൂണിറ്റ് തല ഉദ്ഘാടനം കൊട്ടാരക്കര - പുനലൂർ ബിഷപ് ഡോ. യൂഹാനോൻ മാർ തേവോദോറസ് നിർവഹിച്ചു. വെബ് സൈറ്റ് ഉദ്ഘാടനം ഡോ. ബിജു ജേക്കബ് നിർവഹിച്ചു.
വികാരി ഫാ. സാജൻ തോമസ്, സെൻട്രൽ റീജണൽ സെക്രട്ടറി ഷിബു വർഗീസ്, ഭദ്രാസന സെക്രട്ടറി അഡ്വ. അനു ജെ. ബേബി , ചെമ്മന്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് സജി ജേക്കബ്, യൂണിറ്റ് സെക്രട്ടറി ബിനു ജോർജ്, ജോയിന്റ് സെക്രട്ടറി ലിനോജ് ചെല്ലച്ചൻ, ട്രഷറർ ബിജോയ് ജോൺ, ജിജോ തൈപ്ലാവിൽ, നിജോ അലക്സാണ്ടർ, ജോവിന്സ് ജോയി, ശമൂവേൽ കെ. ജോൺ, എബി അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.