ലൂട്ടൺ: സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷനിൽ ഇടവക മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ ഓർമത്തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
ആഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പ് - യുകെ റീജിയണിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസിന് മിഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മേയ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ടോടെ മിഷനിലെത്തിയ പിതാവിനെ ഹോളി ഗോസ് കത്തോലിക്കാ ഇടവക വികാരി മോൺസിഞ്ഞോർ കെവിൻ മക്ഗിന്നെൽ, മിഷൻ വികാരി ഫാ. ചെറിയാൻ കോട്ടയിൽ, മിഷൻ ഭാരവാഹികളും വിശ്വാസികളും ചേർന്ന് ഔപചാരികമായി സ്വീകരിച്ചു.
തുടർന്ന് നടന്ന തിരുനാൾ വിശുദ്ധ കുർബാനയ്ക്കും ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ, യുകെ - യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററായി ചുമതലയേറ്റ കുര്യാക്കോസ് മാർ ഒസ്താത്തിയോസിന് ലൂട്ടൺ ഇടവകയുടെ ആദരവും സ്നേഹോപഹാരവും സമർപ്പിച്ചു.