x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ട്ട​ൺ സെ​ന്‍റ് ജോ​ർ​ജ് മി​ഷ​നി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

അരുൺ വർഗീസ്
Published: May 14, 2026 10:28 AM IST | Updated: May 14, 2026 10:32 AM IST

ലൂ​ട്ട​​ൺ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​ത്തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് യൂ​റോ​പ്പ് - ​യു​കെ റീ​ജി​യ​ണിന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ഡോ.​ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സിന് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മേയ് ഒമ്പതിന് ഉ​ച്ച​യ്ക്ക് രണ്ടോടെ മി​ഷ​നി​ലെ​ത്തി​യ പി​താ​വി​നെ ഹോ​ളി ഗോ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി മോ​ൺ​സി​ഞ്ഞോ​ർ കെ​വി​ൻ മ​ക്ഗി​ന്നെ​ൽ, മി​ഷ​ൻ വി​കാ​രി ഫാ.​ ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​നും മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ, യു​കെ - ​യൂ​റോ​പ്പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന് ലൂ​ട്ട​​ൺ ഇ​ട​വ​ക​യു​ടെ ആ​ദ​ര​വും സ്നേ​ഹോ​പ​ഹാ​ര​വും സ​മ​ർ​പ്പി​ച്ചു.

 

K-Rail Survey

ലൂ​ട്ട​നി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. മി​ഷ​ൻ ട്ര​സ്റ്റി ബൈ​ജു ജോ​ൺ, സെ​ക്ര​ട്ട​റി ടി​നു കു​ര്യാ​ക്കോ​സ്, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം സോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

2012-ൽ ​ലൂ​ട്ട​ൻ ഹോ​ളി ഗോ​സ്റ്റ് ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച ഈ ​മി​ഷ​ൻ, ഇ​ന്ന് യു​കെ​യി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.​

മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റ് ആ​രാ​ധ​നാ ശു​ശ്രൂ​ഷ​ക​ളും സ​ൺ​ഡേ സ്കൂ​ൾ ക്ലാ​സ്സു​ക​ളും ന​ട​ക്കു​ന്നു.

​ലൂ​ട്ട​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​ശ്വാ​സി​ക​ൾ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ന്നു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ സാ​ന്നി​ധ്യം ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ത്മീ​യ​മ​ഹി​മ പ​ക​ർ​ന്നു.

Tags : Feast St. George Mission Luton

Recent News

Corehub Up