Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Joseph Church

Kannur

നെ​ടു​വാ​ലൂ​ർ ചേ​ര​ൻ​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ കൂ​ദാ​ശ​ ചെയ്തു

നെ​ടു​വാ​ലൂ​ർ: നെ​ടു​വാ​ലു​ർ ചേ​ര​ൻ​കു​ന്നി​ലെ പു​തി​യ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ കൂ​ദാ​ശ​ക​ർ​മം ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. ജീ​വി​ത​വ​ഴി​ക​ളി​ൽ വി​ശ്വാ​സ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് ദൈ​വ​മെ​ന്നും പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ വി​ശ്വാ​സം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. വി​ശു​ദ്ധി​യു​ടെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​വാ​നു​ള്ള ശ​ക്‌​തി ഓ​രോ​രു​ത്ത​ർ​ക്കും ഉ​ണ്ടെ​ന്ന തി​രി​ച്ച​റി​വി​നൊ​പ്പ​മാ​ണ് ദൈ​വം.

അ​വ​ർ സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ടെ പ്ര​കാ​ശം തെ​ളി​യി​ക്കു​ന്ന​വ​രാ​കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. കൂ​ദാ​ശ ക​ർ​മ​ത്തി​നെ​ത്തി​യ ആ​ർ​ച്ച്ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം ന​ൽ​കി​യാ​ണ് വി​ശ്വാ​സി സ​മൂ​ഹം വ​ര​വേ​റ്റ​ത്. തു​ട​ർ​ന്ന് പു​തു​താ​യി നി​ർ​മി​ച്ച വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ള്ളി​യു​ടെ കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​സെ​ബാ​സ്റ്റ്യ​ൻ​പാ​ലാ​ക്കു​ഴി, ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​നാ വി​കാ​രി ഫാ.​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.​ മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ.​മാ​ത്യു​ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ, ഫാ.​ ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ, പ​ള്ളി​വി​കാ​രി ഫാ. ​റി​നോ​യ് പോ​ൾ ഇ​ട​ത്തി​ന​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നും അ​നു​ഗ്ര​ഹ​ത്തി​നു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. കൂ​ദാ​ശ​യ്ക്കു ശേ​ഷം അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ന​ട​ന്നു.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് വൈ​കു​ന്നേ​രം 4.15ന് ​കൊ​ടി​യേ​റും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​്ക്കും നൊ​വേ​ന​യ​്ക്കും ആ​ർ​ച്ച്ബി​ഷ​പ് എ​മരി​​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ ജോ​ബി ജേ​ക്ക​ബ് കോ​ട്ട​ക്കു​ഴി സ​ഹ​കാ​ർ​മി​ക​നാ​കും.

നാ​ളെ മു​ത​ൽ 14 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. 14ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ടൗ​ണി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മാ​പാ​ന ആ​ശീ​ർ വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഫ​യ​ർ ഷോ ​എ​ന്നി​വ​യും ഉ​ണ്ടാ​കും. സ​മാ​പ​ന ദി​വ​സ​മാ​യ 15ന് ​രാ​വി​ലെ 9.30ന് ​ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സേ​ന​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള അ​ര​ങ്ങേ​റും.

Latest News

Corehub Up