എടത്വ: സെന്റ് മേരീസ് എൽപി സ്കൂളിൽ സെന്റ് ജോർജ് ഫെറോന പള്ളി മാനേജ്മെന്റിന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. ഫെറോന വികാരി ഫാ. ജോസഫ് കളരിക്കൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പയർ, വെള്ളരി, തണ്ണിമത്തൻ, പച്ചമുളക്, തക്കാളി, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൃഷിക്ക് നേതൃത്വം കൊടുക്കുന്ന ബാബു ഒറ്റാറയ്ക്കൽ, കൈക്കാരന്മാരായ സിബിച്ചൻ കോനാട്ട്, സാബു ആശംപറമ്പിൽ, മനോജ് മാത്യു പുത്തൻവീട്ടിൽ, ഹെഡ്മിസ്ട്രസ് ബിന്ദു സക്കറിയ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.