Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Philomenas

Kottayam

സെ​ന്‍റ് ഫി​ലോ​മി​നാ​സി​ന് ഇ​ര​ട്ട കി​രീ​ടം

പെ​രു​വ: സെ​ൻട്ര​ല്‍ കേ​ര​ള സാ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്‌​കൂ​ളി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി.
എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ 106 സ്‌​കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ ന​ട​ത്തി​യ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മു​ട്ടം ഷ​ന്താ​ള്‍ ജ്യോ​തി സ്‌​കൂ​ളി​നെ​യാ​ണ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വി​ല്ലേ​ജ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​ര്‍​മ​ല്‍ വാ​ഴ​ക്കു​ളം മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

Latest News

Corehub Up