സെന്‍ട്രല്‍ കേരള സാഹോദയയുടെ നേതൃത്വത്തില്‍ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത
പെരുവ: സെൻട്രല്‍ കേരള സാഹോദയയുടെ നേതൃത്വത്തില്‍ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ചാമ്പ്യന്മാരായി.
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 106 സ്കൂളുകളെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ കേരള സഹോദയ നടത്തിയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടം ഷന്താള്‍ ജ്യോതി സ്കൂളിനെയാണ് സെന്റ് ഫിലോമിനാസ് പരാജയപ്പെടുത്തിയത്.
വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിനെ പരാജയപ്പെടുത്തി കാര്‍മല്‍ വാഴക്കുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം തവണയാണ് സെന്റ് ഫിലോമിനാസ് ചാമ്പ്യന്മാരാകുന്നത്. കൂത്താട്ടുകുളം മേരിഗിരിയെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.