ചങ്ങനാശേരി ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ഈ -ഹോസ്പിറ്റല്‍ സംവിധാനം മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ഈ ഹോസ്പിറ്റല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് ആശുപത്രിയിലെത്തി ഒപി ചീട്ട് എടുക്കുന്നതിനും ഔഷധങ്ങള്‍ ഫാര്‍മസില്‍ നിന്ന് ലഭ്യമാക്കുന്നതിനും രോഗ സംബന്ധമായ വിവരങ്ങള്‍ കൃത്യമായി സ്വകാര്യമായി സൂക്ഷിച്ചുവയ്ക്കുന്നതിനും ഫലപ്രദമായ രീതിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളില്‍ നടപ്പിലാക്കപ്പെടുന്ന പദ്ധതിയാണിത്.
മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ നജിയ. കെ. എം, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസഫ് ചാക്കോ, കൗണ്‍സിലര്‍മാരായ സന്തോഷ് ആന്റണി, ശാന്തി മുരളീധരൻ, സുരേഷ്, ശ്യാം സാംസണ്, അബ്ദുള്‍ ലത്തീഫ്, സുരേന്ദ്രനാഥ്, എം.എച്ച്. നിസ്താര്‍, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഡോ. കെ എസ് വിഷ്ണു നമ്പൂതിരി, ഡോ. അരുണ്‍കുമാർ, ഡോ. അന്‍സു ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയുടെ നവീകരണത്തിനും വികസനത്തിനുമുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുകയും ചെയ്തു.