Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas Knanaya Catholic Church

Kottayam

കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം

ക​ടു​ത്തു​രു​ത്തി; കു​റു​പ്പ​ന്ത​റ സെ​ന്റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 22, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ക്‌​നാ​നാ​യ​ക്കാ​രു​ടെ ത​ല​പ്പ​ള്ളി​യാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യി​ല്‍ നി​ന്നും ജൂ​ബി​ലി സ​മാ​പ​ന വി​ളം​ബം​ര വാ​ഹ​ന​റാ​ലി. 24 ന് ​രാ​വി​ലെ 9.30 ന് ​കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ ബ​ലി​ക്ക് കോ​ട്ട​യം അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍. മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 25 ഓ​ളം വൈ​ദീ​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

11.30 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍. മാ​ത്യു മു​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും, ച​ല​ച്ചി​ത്ര താ​രം ഫ​ഹ​ദ് ഫാ​സി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ വി​രു​ന്ന്.

പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. 1951 ഒ​ക്ടോ​ബ​ര്‍ 21 ന് ​മി​ഷ​ന്‍ ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ച ബി​ഷ​പ്പ് തോ​മ​സ് ത​റ​യി​ല്‍ ദി​വ്യ​ബ​ലി​യും അ​ര്‍​പി​ച്ചു. ക​ണ്ടാ​ര​പ്പ​ള്ളി പോ​ത്ത​ന്‍ ചാ​ക്കോ​യു​ടെ​യും മാ​ക്കീ​ല്‍ തൊ​മ്മ​ന്‍ പു​ന്നൂ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​വാ​സി​ക​ളാ​യ 106 കു​ടും​ബ​ക്കാ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് ദേ​വാ​ല​യം നി​ര്‍​മി​ച്ച​ത്. 1957ലാ​ണ് മാ​ര്‍. തോ​മ​സ് ത​റ​യി​ല്‍ പ​ള്ളി​യെ ഇ​ട​വ​ക​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. ഇ​പ്പോ​ള്‍ കാ​ണു​ന്ന പു​തി​യ പ​ള്ളി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി 1993 ഏ​പ്രി​ല്‍ 15 ന് ​മാ​ര്‍ കു​ര്യാ ക്കോ​സ് കു​ന്ന​ശേ​രി ദേ​വാ​ല​യം ആ​ശീ​ര്‍​വ​ദി​ച്ചു. പ​ള്ളി​യോ​ട് ചേ​ര്‍​ന്ന് പാ​രി​ഷ് ഹാ​ളും, എ​ല്‍​പി സ്‌​കൂ​ളും, ന​ഴ്‌​സ​റി സ്‌​കൂ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

2025 ഒ​ക്ടോ​ബ​ര്‍ 21 ന് ​ബി​ഷ​പ്പ് മാ​ര്‍. ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​യാ​ണ് ജൂ​ബി​ലി തി​രി തെ​ളി​ച്ചു പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, തോ​മ​സ് ചാ ​ക്കോ ക​മ്മാ​പ്പ​റ​മ്പി​ല്‍, കെ.​പി. ഫി​ലി​പ്പ് കൊ​ല്ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ക​ടു​ത്തു​രു​ത്തി പ്ര​സ്സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

പ​ള്ളി​യു​ടെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് പൂ​ര്‍​ണ​മാ​യും പ​ന്ത​ലി​ട്ട് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. സാ​മു​ദാ​യി​ക-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വൈ​ദി​ക​ർ, സ​മ​ര്‍​പി​ത​ർ, മീ​ഡി​യ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ടാ​വും. സ്റ്റേ​ജി​ലും പു​റ​ത്തു​മാ​യി എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

പാ​ര്‍​ക്കിം​ഗ്

പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തു​ള്ള കാ​പ്പു​ങ്ക​ല്‍ ജോ​യി​യു​ടെ സ്ഥ​ലം ഗ്രൗ​ണ്ടാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​മു​റി​യു​ടെ പു​റ​കി​ലും, ബ​സ് സ്റ്റാ​ന്‍​ഡ്, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്, ക​ല്ല​റ​യ്ക്കു​ള്ള വ​ഴി​യു​ടെ ഒ​രു​വ​ശം ഇ​വി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം. വൈ​ദി​ക​ര്‍, വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​ള്ളി​മു​റി​യു​ടെ മു​ന്നി​ലും മ​ഠ​ത്തി​ന്‍റെ മു​ന്നി​ലു​മാ​യി പാ​ര്‍​ക്ക് ചെ​യ്യാം. എ​ല്ലാ​യി​ട​ത്തും സെ​ക്യൂ​രി​റ്റി​യു​ടേ​യും വോ​ള​ണ്ടി​യേ​ഴ്സി​ന്റെ​യും സേ​വ​ന​മു​ണ്ടാ​യി​രി​ക്കും. ആം​ബു​ല​ന്‍​സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. ഏ​വ​ര്‍​ക്കും സ്‌​നേ​ഹ​വി​രു​ന്ന് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up