Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas School

Idukki

ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ക്ലാ​സി​ക്ക​ൽ നൃ​ത്ത​ശി​ല്പ​ശാ​ല

ത​ങ്ക​മ​ണി: ‌വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​ഭ്യ​ന്ത​ര​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ നൃ​ത്ത​ശി​ല്​പ​ശാ​ല ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

ത​ങ്ക​മ​ണി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ഫോ​ർ ദ് ​ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റി​ന്‍റ (സ്പി​ക് മ​ക്കേ) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശി​ല്​പ​ശാ​ല​യും ഭ​ര​ത​നാ​ട്യ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ശാ​സ്ത്രീ​യ സം​ഗീ​തം, നൃ​ത്തം, പ​ര​മ്പ​രാ​ഗ​ത ചി​ത്ര-​ക​ര​കൗ​ശ​ല ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യും ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. പാ​ര​ന്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നു​മാ​ണ് കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ സീ​നി​യ​ർ സി​വി​ൽ ‌പൊ​ലി​സ് ഓ​ഫിസ​ർ പ്രീ​ത സി.​യു. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​ർ​ത്ത​കി ജ​ന​നി സേ​തു നാ​രാ​യ​ണ​ൻ ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സാ​ബു കു​ര്യ​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ മ​ധു കെ. ​ജ​യിം​സ്, സ്പി​ക് മാ​കെ കോ​-ഓർ​ഡി​നേ​റ്റ​ർ ഉ​ണ്ണി വാ​ര്യ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, അ​ധ്യാ​പ​ക​രാ​യ എ.​ടി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up