Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.StephensChurch

Pravasi India – Delhi

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളിയാഴ്ച മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബൈ​ബി​ൾ ക​ൺവ​ൻ​ഷ​ൻ ന​ട​ക്കും. വെ​രി റ​വ.ഡോ. ​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും.

വെള്ളി, ശനി തീ​യ​തി​ക​ളി​ൽ വൈ​കുന്നേരം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ഭ​ക്തി​ഗാ​ന​ങ്ങ​ളും വ​ച​ന​പ്ര​ഘോ​ഷ​ണ​വും പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. ഞായറാഴ്ച രാ​വി​ലെ 6.30ന് ​ന​മ​സ്കാ​ര​വും ഏഴിന് ​പ്ര​ഭാ​ത​പ്രാ​ർ​ഥന​യും എട്ടിന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.

വെ​രി ഫാ.ഡോ. ​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യും ദൈ​വ​വ​ച​ന​ത്തി​ലൂ​ടെ ആ​ത്മീ​യ ഉ​ണ​ർ​വും ല​ക്ഷ്യ​മി​ട്ടാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ​ൺ തോ​മ​സ് അ​റി​യി​ച്ചു.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കുന്നതായി സംഘാടകർ അറിയിച്ചു.

Latest News

Corehub Up