ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബൈബിൾ കൺവൻഷൻ നടക്കും. വെരി റവ.ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ കൺവൻഷന് നേതൃത്വം നൽകും.
വെള്ളി, ശനി തീയതികളിൽ വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ ഭക്തിഗാനങ്ങളും വചനപ്രഘോഷണവും പ്രാർഥനയും ആശീർവാദവും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 6.30ന് നമസ്കാരവും ഏഴിന് പ്രഭാതപ്രാർഥനയും എട്ടിന് വിശുദ്ധ കുർബാനയും നടക്കും.
വെരി ഫാ.ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ വിശുദ്ധ കുർബാനയ്ക്ക് പ്രധാന കാർമികത്വം വഹിക്കും. വിശ്വാസികളുടെ ആത്മീയ വളർച്ചയും ദൈവവചനത്തിലൂടെ ആത്മീയ ഉണർവും ലക്ഷ്യമിട്ടാണ് കൺവൻഷൻ സംഘടിപ്പിക്കുന്നതെന്ന് ഇടവക വികാരി ഫാ. ജോയ്സൺ തോമസ് അറിയിച്ചു.
ദിൽഷാദ് ഗാർഡനിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന കൺവൻഷനിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Tags : St.StephensChurch DilshadGarden BibleConvention NRINews