x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​ലെ ക​ലാ​പം യൂ​റോ​യെ ത​ക​ർ​ക്കു​മോ? ഫ്ര​ഞ്ച് ക​ട​പ്പ​ത്ര പ​ലി​ശ കു​തി​ച്ചു​യ​ർ​ന്നു; പു​തി​യ യൂ​റോ പ്ര​തി​സ​ന്ധി ഭീ​തി​യി​ൽ യൂ​റോ​പ്പ്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 22, 2026 03:05 PM IST | Updated: October 22, 2026 03:05 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ജീ​വി​ത​ച്ചെ​ല​വി​നും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നു​മെ​തി​രേ തെ​രു​വി​ൽ പ​ട​രു​ന്ന അ​ക്ര​മാ​സ​ക്ത​മാ​യ ക​ലാ​പ​ങ്ങ​ൾ ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ട​ത്തെ മാ​ത്ര​മ​ല്ല, യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മൊ​ത്തം സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും പൗ​ര​ന്മാ​രു​ടെ നി​ക്ഷേ​പ​ങ്ങ​ളെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

രാ​ജ്യ​വ്യാ​പ​ക​മാ​യി 5.5 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ തെ​രു​വി​ൽ ഇ​റ​ങ്ങു​ക​യും വ്യാ​പ​ക കൊ​ള്ള​യും തീ​വ​യ്പ്പും ന​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ്രാ​ൻ​സി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ പൂ​ർ​ണ​മാ​യി ഉ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്.

യൂ​റോ​സോ​ണി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ ഫ്രാ​ൻ​സ് മ​റ്റൊ​രു "ഗ്രീ​സ്' ആ​യി മാ​റി യൂ​റോ ക​റ​ൻ​സി​യെ​യും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളെ​യും പു​തി​യൊ​രു ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളി​വി​ടു​മോ എ​ന്ന ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ.

ക​ട​പ്പ​ത്ര പ​ലി​ശ​നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വ്; ഇ​റ്റ​ലി​യേ​ക്കാ​ൾ പി​ന്നി​ൽ ഫ്രാ​ൻ​സ്: സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ ക​ന​ത്ത​തോ​ടെ ഫ്രാ​ൻ​സി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ (State Bonds) പ​ലി​ശ​നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തോ​ള​മാ​യി കു​തി​ച്ചു​യ​ർ​ന്നു.

അ​തേ​സ​മ​യം സു​ര​ക്ഷി​ത​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ജ​ർ​മ​ൻ സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ (Bundesanleihen) നി​ര​ക്ക് 3.5 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഈ ​പ​ലി​ശ വ്യ​ത്യാ​സം (Spread) 2012-ലെ ​കു​പ്ര​സി​ദ്ധ​മാ​യ യൂ​റോ പ്ര​തി​സ​ന്ധി​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

ഏ​റെ​ക്കാ​ല​മാ​യി സാ​മ്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ടു​ന്ന ഇ​റ്റ​ലി​യു​ടെ സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന പ​ലി​ശ​യാ​ണ് ഇ​പ്പോ​ൾ ഫ്രാ​ൻ​സി​ന്റെ ക​ട​പ്പ​ത്ര​ങ്ങ​ൾ​ക്ക് നി​ക്ഷേ​പ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്ന പ​ലി​ശ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് ക​ട​പ്പ​ത്ര വി​പ​ണി​യി​ൽ ഫ്രാ​ൻ​സി​നോ​ടു​ള്ള നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്റെ കൃ​ത്യ​മാ​യ അ​പാ​യ​സൂ​ച​ന​യാ​ണ്.

മാ​സ്ട്രി​ക്റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഫ്രാ​ൻ​സ്; ക​ടം ജി​ഡി​പി​യു​ടെ 119 ശ​ത​മാ​നം: 1974-ന് ​ശേ​ഷം ഇ​ന്നു​വ​രെ ഒ​രു മി​ച്ച ബ​ജ​റ്റ് പോ​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ഫ്രാ​ൻ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ക​ടം ജി​ഡി​പി​യു​ടെ 119 ശ​ത​മാ​ന​ത്തോ​ള​മാ​യി ഉ​യ​ർ​ന്നു.

വാ​ർ​ഷി​ക ബ​ജ​റ്റ് ക​മ്മി അ​ഞ്ച് ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലാ​ണ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മാ​സ്ട്രി​ക്റ്റ് ഉ​ട​മ്പ​ടി പ്ര​കാ​രം പ​ര​മാ​വ​ധി ക​ടം ജി​ഡി​പി​യു​ടെ 60 ശ​ത​മാ​ന​വും ബ​ജ​റ്റ് ക​മ്മി മൂന്ന് ശ​ത​മാ​ന​വു​മാ​ണ് പ​രി​ധി. എ​ന്നാ​ൽ ഫ്രാ​ൻ​സ് ഈ ​ര​ണ്ട് പ​രി​ധി​ക​ളും വ​ള​രെ​ക്കാ​ല​മാ​യി ലം​ഘി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ഭ​ര​ണ കാ​ലാ​വ​ധി 2027-ൽ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൊ​ണ്ടു​വ​രാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് രാ​ഷ്ട്രീ​യ സ​മ​വാ​യ​മി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ന്നു.

ജ​ർമ​നി​ക്കും മു​ന്ന​റി​യി​പ്പ്; സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണം: ഫ്രാ​ൻ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ജ​ർ​മ​നി

Tags : FranceRiots EconomicCrisis EurozoneAnxiety NRINews

Recent News

Corehub Up