മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനികൾക്കായി ആരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. കോളജിലെ വിമൻസ് സെല്ലും നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മാർ സ്ലീവാ മെഡിസിറ്റി കമ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. കെലിറ്റ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്ത് ക്ലാസിന് നേതൃത്വം നൽകി. കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ രാജു അധ്യക്ഷത വഹിച്ചു. വിമൻസ് സെൽ കോ-ഓർഡിനേറ്റർ എസ്. ഷാന്റിമോൾ, ആഷിൻ ജോസ്, ക്രിസ്റ്റി ജോസ്, നാൻസി ഡിക്രൂസ്, ജിനു തോമസ്, ആതിര ലാലു, മരിയ ജോസഫ്, മേരി ആഗ്നസ്, ജോമിയ മേരി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.