ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവം ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
ഈ മാസം 17ന് ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ ഈ മാസം 24 മുതൽ 27 വരെ നടക്കും.