x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: July 25, 2026 03:04 PM IST | Updated: July 25, 2026 03:04 PM IST

ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കുന്നു

 

ഡാ​ള​സ്: കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വം ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

ഈ മാസം 17ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ഈ മാസം 24 മു​ത​ൽ 27 വ​രെ ന​ട​ക്കും.

 

K-Rail Survey

പ്ര​ധാ​ന തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ:

24ന് - സെ​ന്‍റ് മേ​രീ​സ് ദി​ന​വും കു​ടും​ബ​ദി​ന​വും. വൈ​കുന്നേരം 4.50ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5.30ന് ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന (കാ​ർ​മി​ക​ൻ: ഫാ. ​സാം കു​ട്ട​പ്പ​ശേരി). രാത്രി ഏഴ് മു​ത​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ (ഫാ​മി​ലി ഡേ).

25ന് - കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ: വൈ​കുന്നേരം 4:30-ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5:30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (കാ​ർ​മി​ക​ൻ: ഫാ. ​ക്രി​സ്റ്റീ​ൻ പു​തി​യ​കു​ന്നേ​ൽ). തു​ട​ർ​ന്ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക്വ​യ​ർ ന​യി​ക്കു​ന്ന സ്വ​ര​രാ​ഗ​സ​ന്ധ്യ 2026 ഗാ​ന​മേ​ള​.

 

K-Rail Survey

26ന് - പ്ര​ധാ​ന തി​രു​നാ​ൾ ദി​നം: വൈ​കുന്നേരം ആറിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന (കാ​ർ​മിക​ൻ: ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ എംഎസ്ടി). തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

27ന് - മ​രി​ച്ച വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​മ​ദി​നം. രാത്രി ഏഴിന് ​അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​റി​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ കൊ​ടി​യി​റ​ക്ക​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ക്കും.

തി​രു​നാ​ൾ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ല​ക്ക​ൽ വി. ​തോ​മ​സ്, അ​പ്പ​ച്ച​ൻ ഔ​സേ​പ്പ്, സി​ജി ജോ​ർ​ജ്, ജ​യി​മോ​ൻ എം. ​ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : StAlphonsaChurch ChurchFeast Coppell Texas

NRI

മ​ക​ളു​ടെ മു​റി​യി​ൽ ഒ​ളി​ച്ച യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തി; അ​മേ​രി​ക്ക​യി​ൽ അ​മ്മ അ​റ​സ്റ്റി​ൽ മെം​ഫി​സ്: 13 വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രു​ന്ന 20 വയസുകാ​ര​നെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ കേ​ന്ദ്ര സ്കോ​ട്ട് (36) എ​ന്ന അ​മ്മ​യ്‌​ക്കെ​തി​രേ ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി. ഈ മാസം 16ന് ​പു​ല​ർ​ച്ചെ​യാ​ണ് യുഎ​സി​ലെ മെം​ഫി​സി​ൽ സം​ഭ​വം ന​ട​ന്ന​ത്.​ റോ​ഡെ​റി​യ​സ് മോ​ർ​ട്ട​ൺ (20) എ​ന്ന യു​വാ​വാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ വെ​ടി​യേ​റ്റ് മരിച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര, മ​ക​ളു​ടെ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന മോ​ർ​ട്ട​ണെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യാ​ണ് യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ൽ ക​യ​റ്റ​രു​തെ​ന്നും അ​ങ്ങ​നെ ക​ണ്ടാ​ൽ വെ​ടി​വയ്​ക്കു​മെ​ന്നും അ​മ്മ മു​ൻ​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ പെ​ൺ​കു​ട്ടി ഭ​യ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. തു​ട​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ടി​

Recent News

Corehub Up