Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Staff Provide

Kottayam

ബോ​ട്ട് യാ​ത്ര​ക്കാ​രി​ക്കു വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ചു ജീ​വ​ന​ക്കാ​ര്‍

കു​മ​ര​കം: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് യാ​ത്ര​യ്ക്കി​ട​യി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​ക്കു വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ചു ബോ​ട്ട് ജീ​വ​ന​ക്കാ​ര്‍. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ കോ​ട്ട​യം സ്റ്റേ​ഷ​നി​ലെ ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​ക്കാ​ണു യാ​ത്രാ മ​ധ്യേ കാ​യ​ലി​ല്‍ വ​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യാ​ത്ര​ക്കാ​രി​യെ ജീ​വ​ന​ക്കാ​ര്‍ ഉ​ട​നെത​ന്നെ സീ​റ്റി​ല്‍ കി​ട​ത്തു​ക​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കു​ക​യും ചെ​യ്തു. കോ​ട്ട​യം, ആ​ല​പ്പു​ഴ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​മാ​രു​ടെ നി​ര്‍​ദേശ​പ്ര​കാ​രം അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യ​ത്തി​നാ​യി ബോ​ട്ടി​ന്‍റെ റൂ​ട്ട് മാ​റ്റി കൈ​ന​ക​രി​യി​ലെ എ​സ്എ​ന്‍​ഡി​പി ജെ​ട്ടി​യി​ല്‍ അ​ടു​പ്പി​ച്ചു.

ജീ​വ​ന​ക്കാ​ര്‍ സ​മീ​പ​ത്തെ ക്ലി​നി​ക്കി​ല്‍ അ​റി​യി​ക്കു​ക​യും ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ബോ​ട്ടി​ലേ​ക്ക് വ​ന്ന് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ജീ​വ​ന​ക്കാ​രാ​യ ബോ​ട്ട് സ്രാ​ങ്ക് കെ.​എ​സ്. അ​നൂ​പ്, ബോ​ട്ട്മാ​സ്റ്റ​ര്‍ പ്ര​നീ​ഷ് ദാ​സ്, ബോ​ട്ട് ഡ്രൈ​വ​ര്‍ ക​റു​പ്പ​ന്‍, ലാ​സ്‌​ക​ര്‍​മാ​രാ​യ ബി​ജു, അ​ഭി​ന​വ് എ​ന്നി​വ​രെ ആ​ല​പ്പു​ഴ ട്രാ​ഫി​ക് സൂ​പ്ര​ണ്ട് എം. ​സു​ജി​ത്, കോ​ട്ട​യം സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ വി.​എ. സ​ലിം, ആ​ല​പ്പു​ഴ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up