കൊച്ചി: ലോകത്തിലെ ആദ്യ തപാല്‍ സ്റ്റാമ്പായ പെന്നി ബ്ലാക്ക് ഉള്‍പ്പെടെ അത്യപൂര്വശേഖരങ്ങളുമായി 15-ാമത് കേരള പോസ്റ്റല്‍ സര്‍ക്കിള്‍ സംസ്ഥാനതല തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം ‘കേരപെക്സ് 2026’ ഈ മാസം 20 മുതല്‍ 23 വരെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.
കേരളത്തിന്റെ സാംസ്കാരിക സമന്വയം എന്ന ആശയത്തിലൂന്നിയാണു പ്രദര്‍ശനം നടത്തുന്നതെന്ന് കൊച്ചി സെന്‍ട്രല്‍ റീജണ്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയീദ് റഷീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളം, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി, മാഹി എന്നിവയുള്‍പ്പെടുന്ന ഫിലാറ്റെലിക് സോണ്‍ ഒമ്പതിന്റെ നേതൃത്വത്തിലാണു പ്രദര്‍ശനം.
20ന് രാവിലെ പത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോസ്റ്റല്‍ സര്‍വീസസ് ജിതേന്ദ്ര ഗുപ്ത ഉദ്ഘാടനം ചെയ്യും. 23ന് നടക്കുന്ന സമാപനസമ്മേളനം കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.