x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത​ല ത​പാ​ല്‍ സ്റ്റാ​മ്പ് പ്ര​ദ​ര്‍​ശ​നം 20 മു​ത​ല്‍


Published: January 15, 2026 10:55 PM IST | Updated: January 15, 2026 10:55 PM IST

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ ത​​​​പാ​​​​ല്‍ സ്റ്റാ​​​​മ്പാ​​​​യ പെ​​​​ന്നി ബ്ലാ​​​​ക്ക് ഉ​​​​ള്‍​പ്പെ​​​​ടെ അ​​​​ത്യ​​​​പൂ​​​​ര്‍​വ​​​​ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി 15-ാമ​​​​ത് കേ​​​​ര​​​​ള പോ​​​​സ്റ്റ​​​​ല്‍ സ​​​​ര്‍​ക്കി​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ത​​​​പാ​​​​ല്‍ സ്റ്റാ​​​​മ്പ് പ്ര​​​​ദ​​​​ര്‍​ശ​​​​നം ‘കേ​​​​ര​​​​പെ​​​​ക്‌​​​​സ് 2026’ ഈ മാസം 20 മു​​​​ത​​​​ല്‍ 23 വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാം​​​​സ്‌​​​​കാ​​​​രി​​​​ക സ​​​​മ​​​​ന്വ​​​​യം എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ലൂ​​​​ന്നി​​​​യാ​​​​ണു പ്ര​​​​ദ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് കൊ​​​​ച്ചി സെ​​​​ന്‍​ട്ര​​​​ല്‍ റീ​​​​ജ​​​​ണ്‍ പോ​​​​സ്റ്റ് മാ​​​​സ്റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സ​​​​യീ​​​​ദ് റ​​​​ഷീ​​​​ദ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ളം, കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യ ല​​​​ക്ഷ​​​​ദ്വീ​​​​പ്, പു​​​​തു​​​​ച്ചേ​​​​രി, മാ​​​​ഹി എ​​​​ന്നി​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടു​​​​ന്ന ഫി​​​​ലാ​​​​റ്റെ​​​​ലി​​​​ക് സോ​​​​ണ്‍ ഒ​​​​മ്പ​​​​തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​ദ​​​​ര്‍​ശ​​​​നം.

20ന് ​​​​രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് പോ​​​​സ്റ്റ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് ജി​​​​തേ​​​​ന്ദ്ര ഗു​​​​പ്ത ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 23ന് ​​​​ന​​​ട​​​ക്കു​​​ന്ന സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി ലോ​​​​ക്​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

Tags : Exhibition Head Postage Stamp Exhibition Kerapex 2026

Recent News

Corehub Up