Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Standstill

ജാർഖണ്ഡ് ബന്ദിൽ ജനജീവിതം സ്തംഭിച്ചു

റാ​​​ഞ്ചി: സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടി​​​നെതി​​​രേ സ​​​മ​​​രം​​​ന​​​ട​​​ത്തി​​​യ​​​വ​​​രെ പോ​​​ലീ​​​സ് ത​​​ല്ലി​​​ച്ച​​​ത​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബി​​​ജെ​​​പി ആ​​​ഹ്വാ​​​നം ചെ​​​യ്ത ബ​​​ന്ദി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു.

റോ​​​ഡി​​​ൽ ട​​​യ​​​റു​​​ക​​​ൾ ക​​​ത്തി​​​ച്ചും വാ​​​ഹ​​​ന​​​ങ്ങ​​​ൾ കു​​​റു​​​കെ​​​യി​​​ട്ടും ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. ഭൂ​​​രി​​​ഭാ​​​ഗം സ്കൂ​​​ളു​​​ക​​​ളും ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​മാ​​യ റാ​​​ഞ്ചി​​​യി​​​ലും മ​​​റ്റു പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടി​​​യി​​​ല്ല.

തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തി​​​നു നേ​​​രേ പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി​​​യും ടി​​​യ​​​ർ ഗ്യാ​​​സും ലാ​​​ത്തി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക്രൂ​​​ര​​​പീ​​​ഡ​​​നം ന​​​ട​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് പാ​​​ർ​​​ട്ടി ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​തെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ദി​​​ത്യ സാ​​​ഹു പ​​​റ​​​ഞ്ഞു. രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ അ​​​ർ​​​ഥ​​​രാ​​​ത്രി​​​വ​​​രെ തു​​​ട​​​ർ​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​വ​​​ശ്യ സേ​​​വ​​​ന​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

കി​​​ഷോ​​​ർ ഗ​​​ഞ്ച്, അ​​​ർ​​​ഗോ​​​റ, കാ​​​ൻ​​​കെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ച​​​താ​​​യും ഹ​​​ർ​​​മു ചൗ​​​ക്ക്, കി​​​ഷോ​​​ർ​​​ഗ​​​ഞ്ച് ചൗ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ട​​​യ​​​റു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ട്ട് ക​​​ത്തി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് ആ​​​രോ​​​പി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച റാ​​​ഞ്ചി​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും നി​​​യ​​​മസ​​​ഭാ​​​ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ചെ​​​യ്യു​​​ക​​​യും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് അ​​​ട​​​ക്കം പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യ​​​ത്.

110 എ​​​ബി​​​വിപിക്കാരെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു

പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കു​​​ നേ​​​രേ​​​യു​​​ണ്ടാ​​​യ ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡ് നി​​യ​​മ​​സ​​ഭ​​​യി​​​ലേ​​​ക്ക് പ്ര​​തി​​ഷേ​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​യ 110 എ​​​ബി​​​വിപി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. പ​​​ഴ​​​യ നി​​​യ​​​മ​​സ​​​ഭാ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് മാ​​​ർ​​​ച്ച് ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ, ഇ​​​വ​​​രെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് റാ​​​ഞ്ചി എ​​​സ്പി പ​​​രാ​​​സ് റാ​​​ണ പ​​​റ​​​ഞ്ഞു.

ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജി​​​​നെ അ​​​​പ​​​​ല​​​​പി​​​​ച്ച് അഭിജിത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ നി​​​​രാ​​​​ഹാ​​​​രസ​​​​മ​​​​രം കി​​​​ട​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വി​​​​നെ പോ​​​​ലീ​​​​സ് ത​​​​ല്ലി​​​​ച്ച​​​​ത​​​​ച്ച​​​​തി​​​​നെ അ​​​​പ​​​​ല​​​​പി​​​​ച്ച് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​ത പാ​​​​ർ​​​​ട്ടി (​​​​സി​​​​ജെ​​​​പി) സ്ഥാ​​​​പ​​​​ക​​​​ൻ അ​​​​ഭി​​​​ജിത് ദീ പ്കെ. ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ച്ചി​​​​നെത്തുട​​​​ർ​​​​ന്ന് പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വ് ദേ​​​​വേ​​​​ന്ദ്ര​​​​നാ​​​​ഥ് മ​​​​ഹ്തോ​​​​യ്ക്കു ദീ​​​​പ്കെ ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മ​​​​ഹ​​​​തോ​​​​യു​​​​മാ​​​​യി ദീ​​​​പ്കെ വീ​​​​ഡി​​​​യോ കോ​​​​ളി​​​​ൽ സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​യി സി​​​​ജെ​​​​പി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. മ​​​​ഹ്തോ ക​​​​ഴി​​​​ഞ്ഞ ഒ​​​​ൻ​​​​പ​​​​തു ദി​​​​വ​​​​സ​​​​മാ​​​​യി നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും പോ​​​​ലീ​​​​സ് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജോ​​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി വ​​​​ഷ​​​​ളാ​​​​യ​​​​താ​​​​യും സി​​​​ജെ​​​​പി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up