Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Starling

Europe

റോ​മി​ന്‍റെ സ​ന്ധ്യാ​കാ​ശ​ത്ത് വി​സ്മ​യം; തെ​രു​വു​ക​ളി​ൽ ദു​രി​തം

 

റോം: ​റോ​മി​ന്‍റെ സ​ന്ധ്യാ​കാ​ശ​ത്ത് അ​വ വ​ര​യ്ക്കു​ന്ന​ത് ച​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. ഒ​രേ താ​ള​ത്തി​ൽ വ​ള​ഞ്ഞും തി​രി​ഞ്ഞും തി​ര​മാ​ല​ക​ളെ​പ്പോ​ലെ ഉ​യ​ർ​ന്നു​താ​ഴ്ന്നും പ​റ​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സ്റ്റാ​ർ​ലിം​ഗ് പ​ക്ഷി​ക​ൾ കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു.

എ​ന്നാ​ൽ, ആ​കാ​ശ​ത്തെ ഈ ​മ​നോ​ഹ​ര​ദൃ​ശ്യം അ​വ​സാ​നി​ച്ച് പ​ക്ഷി​ക​ൾ മ​ര​ച്ചി​ല്ല​ക​ളി​ൽ ചേ​ക്കേ​റു​ന്ന​തോ​ടെ താ​ഴെ ന​ഗ​ര​വാ​സി​ക​ളു​ടെ മ​റ്റൊ​രു അ​നു​ഭ​വം തു​ട​ങ്ങു​ന്നു. കാ​ഷ്ഠം നി​റ​ഞ്ഞ ന​ട​പ്പാ​ത​ക​ളും മ​ലി​ന​മാ​യ കാ​റു​ക​ളും ദു​ർ​ഗ​ന്ധ​വും ചേ​ർ​ന്ന നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ.

മൈ​ന​യു​ടെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട സ്റ്റാ​ർ​ലിം​ഗു​ക​ളു​ടെ വ​ലി​യ കൂ​ട്ട​ങ്ങ​ൾ ഏ​താ​നും ആ​ഴ്ച​ക​ളാ​യി റോ​മി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​താ​യി താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. പ്ര​ത്യേ​കി​ച്ച് ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​യു​ടെ കൂ​ട്ട​മാ​യു​ള്ള ചേ​ക്കേ​റ​ൽ ജ​ന​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​ക​ൾ.

സൂ​ര്യ​ൻ അ​സ്ത​മി​ക്കു​മ്പോ​ൾ, ഏ​തോ അ​ദൃ​ശ്യ​മാ​യ ശ​ക്തി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​ന്ന​തു​പോ​ലെ പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്നു. പ​ക​ൽ ഭ​ക്ഷ​ണം തേ​ടി ചു​റ്റു​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​വ, രാ​ത്രി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ മ​ര​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലെ ആ​ന്‍റി​ന​ക​ളി​ലും ഒ​ത്തു​കൂ​ടു​ന്നു. താ​ര​ത​മ്യേ​ന ചൂ​ടും അ​ഭ​യ​വും ല​ഭി​ക്കു​ന്ന ന​ഗ​ര​പ​രി​സ​രം ഇ​വ​യ്ക്ക് രാ​ത്രി​ത്താ​വ​ള​മാ​കു​ന്നു.

എ​ന്നാ​ൽ പ​ക്ഷി​ക​ൾ​ക്ക് അ​ഭ​യ​മാ​കു​ന്ന ഇ​ട​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്ക് അ​സൗ​ക​ര്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. മ​ര​ങ്ങ​ൾ​ക്കു താ​ഴെ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ കാ​ഷ്ഠ​ത്തി​ൽ പൊ​തി​ഞ്ഞു​കി​ട​ക്കു​ന്ന​തും ന​ട​പ്പാ​ത​ക​ൾ മ​ലി​ന​മാ​കു​ന്ന​തും പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ഴ പെ​യ്യു​മ്പോ​ൾ അ​ഴു​ക്ക് പ​ര​ക്കു​ന്ന​തും വ​ഴി​ക​ൾ വ​ഴു​ക്കു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​ക്കു​ന്നു.

രാ​വി​ലെ ജോ​ലി​ക്കി​റ​ങ്ങു​ന്ന​തി​നു​മു​മ്പ് കാ​ർ ക​ഴു​കേ​ണ്ടി​വ​രു​ക, പു​റ​ത്തു​പോ​കു​മ്പോ​ൾ വ​സ്ത്ര​ങ്ങ​ളി​ൽ കാ​ഷ്ഠം വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക, പ​തി​വാ​യി വാ​ഹ​നം നി​ർ​ത്തു​ന്ന സ്ഥ​ലം ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രി​ടം തേ​ടു​ക തു​ട​ങ്ങി ചെ​റി​യ​തെ​ന്നു തോ​ന്നു​ന്ന ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ വ​ലി​യൊ​രു ദൈ​നം​ദി​ന പ്ര​ശ്ന​മാ​യി ഇ​ത് മാ​റു​ന്നു.

പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു സാ​ന്നി​ധ്യ​ത്തെ ആ​സ്വ​ദി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​നും സ്വ​ന്തം പ​രി​സ​രം വൃ​ത്തി​യാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു​മി​ട​യി​ലാ​ണ് പ​ല താ​മ​സ​ക്കാ​രും.

 

Latest News

Corehub Up