കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി ഫോൺപേയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്യുഎം) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഹഡിൽ ഗ്ലോബൽ 2026 വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറിയത്.
കെഎസ്യുഎമ്മിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഫോൺപേയുടെ പേമെന്റ് ഗേറ്റ്വേ സംവിധാനത്തിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങൾ ലഭ്യമാക്കും.
സാങ്കേതികസഹായം, ഓൺബോർഡിംഗ് പിന്തുണ, മുൻഗണനാസേവനങ്ങൾ എന്നിവയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.