Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Starvation Worsens

സൊ​​​​​മാ​​​​​ലി​​​​​യ​​​​​യി​​​​​ൽ പ​​​​​ട്ടി​​​​​ണി രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്നു; മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​മാ​​​​​യി യൂ​​​​​ണി​​​​​സെ​​​​​ഫ്

മൊ​​​​​ഗാ​​​​​ദി​​​​​ഷു: രാ​​​​​ജ്യാ​​​​​ന്ത​​​​​ര സ​​​​​ഹാ​​​​​യ​​​​​ധ​​​​​ന​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ത്തി​​​​​യ വ​​​​​ൻ വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​വി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സൊ​​​​​മാ​​​​​ലി​​​​​യ​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലെ പ​​​​​ട്ടി​​​​​ണി​​​​​യും പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര​​​​​ക്കു​​​​​റ​​​​​വും അ​​​​​തീ​​​​​വ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്ന് യൂ​​​​​ണി​​​​​സെ​​​​​ഫ്. ഈ ​​​​​വ​​​​​ർ​​​​​ഷം ഏ​​​​​ക​​​​​ദേ​​​​​ശം 19 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം കു​​​​​ട്ടി​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​ത്തു രൂ​​​​​ക്ഷ​​​​​മാ​​​​​യ പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര​​​​​ക്കു​​​​​റ​​​​​വ് നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് യു​​​​​എ​​​​​ൻ ഏ​​​​​ജ​​​​​ൻ​​​​​സി മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി.

ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളോ​​​​​ടെ പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 32 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ വ​​​​​ർ​​​​​ധ​​​​​ന​​​​​വു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​മേ​​​​​രി​​​​​ക്ക ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പാ​​​​​ശ്ചാ​​​​​ത്യ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ത​​​​​ട​​​​​ഞ്ഞു​​​​​വ​​​​​ച്ച​​​​​തോ​​​​​ടെ, സൊ​​​​​മാ​​​​​ലി​​​​​യ​​​​​യി​​​​​ലെ ചി​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള സ​​​​​ഹാ​​​​​യ​​​​​ധ​​​​​ന​​​​​ത്തി​​​​​ൽ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​കം കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ‘മെ​​​​​ഡി​​​​​സി​​​​​ൻ​​​​​സ് സാ​​​​​ൻ​​​​​സ് ഫ്രോ​​​​​ണ്ടി​​​​​യേ​​​​​ഴ്സ്’ നേ​​​​​ര​​​​​ത്തേ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

ക​​​​​ടു​​​​​ത്ത വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​വു​​​​​മാ​​​​​ണ് നി​​​​​ല​​​​​വി​​​​​ലെ സ്ഥി​​​​​തി വ​​​​​ഷ​​​​​ളാ​​​​​ക്കു​​​​​ന്ന​​​​​ത്. കൂ​​​​​ടാ​​​​​തെ, ഇ​​​​​റാ​​​​​ൻ യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നും വ​​​​​ള​​​​​ത്തി​​​​​നും വി​​​​​ല വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തും തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി.

ആ​​​​​രോ​​​​​ഗ്യ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടു​​​​​ന്നു

സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​തു​​​​​വ​​​​​രെ 205 ആ​​​​​രോ​​​​​ഗ്യ-​​​​​പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ല​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ള​​​​​മു​​​​​ള്ള 618 ഓ​​​​​ളം കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ട​​​​​ൽ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലാ​​​​​ണെ​​​​​ന്ന് യൂ​​​​​ണി​​​​​സെ​​​​​ഫ് വ​​​​​ക്താ​​​​​വ് ജെ​​​​​യിം​​​​​സ് എ​​​​​ൽ​​​​​ഡ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ആ​​​​​രോ​​​​​ഗ്യ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടു​​​​​ന്ന​​​​​തു വ​​​​​ഴി കൃ​​​​​ത്യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ചി​​​​​കി​​​​​ത്സ ല​​​​​ഭി​​​​​ക്കാ​​​​​തെ ത​​​​​ട​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്നും സൊ​​​​​മാ​​​​​ലി​​​​​യ​​​​​യെ കൈ​​​​​വി​​​​​ടേ​​​​​ണ്ട സ​​​​​മ​​​​​യ​​​​​മ​​​​​ല്ല ഇ​​​​​തെ​​​​​ന്നും യൂ​​​​​ണി​​​​​സെ​​​​​ഫ് ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.
പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര​​​​​ക്കു​​​​​റ​​​​​വ് നേ​​​​​രി​​​​​ടു​​​​​ന്ന 19 ല​​​​​ക്ഷം കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ അ​​​​​ഞ്ചു​​​​​ല​​​​​ക്ഷ​​​​​ത്തോ​​​​​ളം പേ​​​​​ർ ജീ​​​​​വ​​​​​നു​​​​​ത​​​​​ന്നെ ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​കു​​​​​ന്ന അ​​​​​തീ​​​​​വ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.

Latest News

Corehub Up