തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. അനൂപ് വി. നായരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്പെഷൽ ഗവണ്മെന്റ് പ്ലീഡർ, സീനിയർ ഗവണ്മെന്റ് പ്ലീഡർ, ഗവണ്മെന്റ് പ്ലീഡർ എന്നീ തസ്തികകളിലായി 40 ഓളം പുതിയ നിയമനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.