Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Drama Competition

Kasaragod

വി​ശി​ഷ്‌ടാതി​ഥി​ക​ളെ നാ​ട​കം കാ​ണാ​ൻ കത്തെഴുതി ക്ഷ​ണി​ച്ച് കു​ട്ടി​ക​ൾ

തൃ​ക്ക​രി​പ്പൂ​ർ: മാ​ണി​യാ​ട്ട് കോ​റ​സ് ക​ലാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 14 മു​ത​ൽ ന​ട​ക്കു​ന്ന എ​ൻ.​എ​ൻ. പി​ള്ള സ്മാ​ര​ക സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ലേ​ക്ക് വി​ശി​ഷ്‌്ടാതി​ഥി​ക​ളെ ക്ഷ​ണി​ക്കാ​ൻ കു​ട്ടി​ക​ളു​ടെ ക​ത്ത്.

30 കു​ട്ടി​ക​ളാ​ണ് വി​ശി​ഷ്്‌‌ടാതി​ഥി​ക​ൾ​ക്കാ​യി ര​ണ്ടു​വീ​തം ക​ത്തെ​ഴു​തി പോ​സ്റ്റ് ചെ​യ്ത​ത്. ക​ള​ക്‌​ട​ർ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി, കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി, എ​ഴു​ത്തു​കാ​രാ​യ സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, ക​രി​വെ​ള്ളൂ​ർ മു​ര​ളി, പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ എ​ന്നി​ങ്ങ​നെ ഓ​രോ ദി​വ​സ​ത്തെ​യും വി​ശി​ഷ്‌്ടാ​തി​ഥി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​ണ് ക​ത്തെ​ഴു​തി​യ​ത്.

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. സു​രേ​ഷ്, ക​ൺ​വീ​ന​ർ ത​മ്പാ​ൻ കീ​നേ​രി എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

14 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന നാ​ട​ക മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം വ​നി​ത​ക​ളും ഒ​രു ദി​വ​സം യു​വ​തീ​യു​വാ​ക്ക​ളും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കും.

Latest News

Corehub Up