Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Technical School Arts Festival

Kannur

സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

തോ​ട്ട​ട: 47-ാമ​ത് സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ഹൈ​സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ക​ണ്ണൂ​ർ തോ​ട്ട​ട ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ങ്ങളിലായി ന​ട​ക്കു​ന്ന ക​ലോ​ത്സ​വം ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം മാ​ത്ര​മ​ല്ല, സം​സ്കാ​ര​വും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും കൂ​ടി​യാ​ണെ​ന്നും ആ ​ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഇ​തു​പോ​ലു​ള്ള ക​ലോ​ത്സ​വ​ങ്ങ​ൾ എ​ന്നും മു​ത​ൽ​ക്കൂ​ട്ടാ​ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ടി. ​പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സോ​ന ജ​യ​റാം, ലി​ഷ ദീ​പ​ക്, പി. ​മ​ഞ്ജു​ഷ, കെ.​പി. ശ്രു​തി, ടി.​ടി. മ​ഞ്ജു​ഷ, ഡോ. ​ആ​ശാ സു​കു​മാ​ര​ൻ, ഐ.​എ​ൽ. ഷെ​റി​ൻ, വി. ​ദീ​പ, എം. ​ദി​ലീ​പ്, എം.​കെ. മു​ര​ളി, രാ​ഗേ​ഷ് ച​ന്ദ്ര​മ്പേ​ത്ത്, കെ.​പി. ജ്യോ​തി​ദാ​സ​ൻ, മു​ര​ളി തൈ​ക്ക​ണ്ടി, വി. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

മു​ന്നി​ൽ തൃ​ശൂ​രും കൊ​ടു​ങ്ങ​ല്ലൂ​രും

ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ മി​ന്നി​ത്തു​ട​ങ്ങി​യ​ത് ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ തൃ​ശൂ​രും ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കൊ​ടു​ങ്ങ​ല്ലൂ​രും. ഇ​തി​ൽ ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ തൃ​ശൂ​ർ 77 പോ​യി​ന്‍റും ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ 75 പോ​യി​ന്‍റു​മാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്. 73 പോ​യി​ന്‍റു​മാ​യി ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കൊ​ക്കൂ​ര് മൂ​ന്നാ​മ​തും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.


"ടെ​ക്നി​ക്ക​ലി' പെ​ർ​ഫെ​ക്ട്...

ക​ലോ​ത്സ​വ വെ​ബ്സൈ​റ്റി​ല​ട​ക്കം വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഒ​റ്റ ക്ലി​ക്കി​ൽ അ​റി​യാ​നാ​കു​മെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത‍്യേ​ക​ത. സം​സ്ഥാ​ന​ത​ല​ത്തി​ൽ​ത​ന്നെ ആ​ദ‍്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു മാ​റ്റം.


പ​ങ്കെ​ടു​ക്കു​ന്ന​ത് 1144 മ​ത്സ​രാ​ർ​ഥി​ക​ൾ

പ​തി​നൊ​ന്ന് വേ​ദി​ക​ളി​ലാ​യി ആ​കെ 52 വി​ഭാ​ഗ​ങ്ങ​ളി​ൽ 44 വി​ദ‍്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 1144 വി​ദ‍്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങളിൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 873 ആ​ൺ​കു​ട്ടി​ക​ളും 271 പെ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.

Latest News

Corehub Up