Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State School Xmas Exam

ക്രി​സ്മ​സ് പ​രീ​ക്ഷ​ ഡി​സം​ബ​ർ 15ന് തുടങ്ങാൻ ധാരണ​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ക്രി​​​​സ്മ​​​​സ് പ​​​​രീ​​​​ക്ഷ ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ. വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്മാരുടെ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ധാ​​​​ര​​​​ണ.

ക്യു​​​​ഐ​​​​പി മീ​​​​റ്റിം​​​​ഗി​​​​ൽ ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ച് അ​​​​ന്തി​​​​മധാ​​​​ര​​​​ണ​​​​യി​​​​ലാ​​​​കും. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​ല​​​​ണ്ട​​​​റി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തേ​​​​ണ്ട പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ക്രി​​​​സ്മ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 15 മു​​​​ത​​​​ൽ ന​​​​ട​​​​ത്താ​​​​ൻ ത​​​​ത്വ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

10-ാം ക്ലാ​​​​സ് വ​​​​രെ​​​​യു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച് 23ന് ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​യ്ക്കും. ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ജ​​​​നു​​​​വ​​​​രി അ​​​​ഞ്ചി​​​​ന് സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ക്കും. ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഒ​​​​ന്നോ ര​​​​ണ്ടോ പ​​​​രീ​​​​ക്ഷ സ്കൂ​​​​ൾ തു​​​​റ​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷം ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​ന് ന​​​​ട​​​​ത്തും.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത തേ​​​​ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​ധി​​​​ക്കും മു​​​​ന്പും ശേ​​​​ഷ​​​​വു​​​​മാ​​​​യി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യാ​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദം ഉ​​​​ണ്ടാ​​​​കാ​​​​ൻ ഇ​​​​ട​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​യ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ലാണ് ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​ല​​​​ണ്ട​​​​ർ പ്ര​​​​കാ​​​​രം ഡി​​​​സം​​​​ബ​​​​ർ 11 മു​​​​ത​​​​ൽ 18 വ​​​​രെ​​​​യാ​​​​ണ് അ​​​​ർ​​​​ധ​​​​വാ​​​​ർ​​​​ഷി​​​​ക പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തേ​​​​ണ്ടി​​​​യിരു​​​​ന്ന​​​​ത്. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വോ​​​​ട്ടെ​​​​ടു​​​​പ്പ് ഡി​​​​സം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​നും 11നും ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെയാ​ണ് പ​​​​രീ​​​​ക്ഷ മാ​​​​റ്റാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Latest News

Corehub Up