കൊച്ചി: ‘ദീപിക നമ്മുടെ ഭാഷ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഇന്നു നടക്കും. രാവിലെ പത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കും.
പുതുതലമുറയിൽ പത്രവായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. ദീപിക ശതോത്തര റൂബി ജൂബിലിയുടെയും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ദീപിക എത്തിക്കാൻ ലക്ഷ്യമിടുന്നു.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ ആമുഖ സന്ദേശം നൽകും. സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, സിഎംസി അങ്കമാലി മേരിമാതാ പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ജെസ്മിൻ, കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുക്കും.