Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StateCommitteeMeeting

ക​ട​ക്ക് പു​റ​ത്ത്! തെ​റ്റു​തി​രു​ത്താ​ൻ സി​പി​എം; യോ​ഗ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് ശേ​ഷ​മു​ള്ള തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സെ​പ്റ്റം​ബ​റി​ൽ സി​പി​എം വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ നി​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള നേ​താ​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലെ തീ​രു​മാ​നം.

പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന അ​ഭി​പ്രാ​യം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലെ ജി​ല്ലാ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സ​മാ​യി​രി​ക്കും യോ​ഗം ന​ട​ക്കു​ക.

ഇ​തി​ന്‍റെ തീ​യ​തി ഇ​ന്നും നാ​ളെ​യു​മാ​യി ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ന്തി​മ​മാ​ക്കും. വി​ശാ​ല സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും ഏ​രി​യാ ത​ല​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലു​ണ്ടാ​യ വി​ല​യി​രു​ത്ത​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് ഇ​ന്ന​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും.

Latest News

Corehub Up