തൃശൂർ: ഇൻഫോസിസ് സ്പ്രിംഗ് ബോർഡും ജ്യോതി എൻജിനിയറിംഗ് കോളജും ചേർന്ന് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജ് അധ്യാപകർക്കായി അഞ്ചുദിവസത്തെ ശിൽപശാല നടത്തും.
നവംബർ 16 മുതൽ 20 വരെ നടക്കുന്ന ശിൽപശാലയിൽ ഇൻഫർമേഷൻ സെക്യൂരിറ്റി, ക്രിപ്റ്റോഗ്രഫി, സൈബർ സെക്യൂരിറ്റി, ഐടിഐഎൽ 2011, നെറ്റ്വർക്ക് ഫണ്ടമെന്റൽസ് എന്നിവയിലാണു വിദഗ്ധ പരിശീലനം. ഇൻഫോസിസ് സ്പ്രിംഗ് ബോർഡിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും.