Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steevo

Kannur

സ്റ്റീവോയെത്തും ഇനി സ്റ്റെതസ്കോപ്പണിഞ്ഞ്..

.. നാടിന്‍റെ കുട്ടിക്കർഷകന് എംബിബിഎസ്് അഡ്മിഷൻ..

ശ്രീ​ക​ണ്ഠ​പു​രം: പ​ശു​ക്ക​ളും ആ​ടും കോ​ഴി​യു​മെ​ല്ലാം സ്റ്റീ​വോ​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ചെ​റു​പ്പം മു​ത​ൽ​ക്കേ പ​ഠ​ന​ത്തോ​ടൊ​പ്പം വീ​ട്ടി​ലെ പ​ശു, ആ​ട് എ​ന്നി​വ​യെ പ​രി​ച​രി​ക്കു​ന്ന​തി​നൊ​പ്പം ഇ​വ​യു​ടെ ക​റ​വ, പാ​ൽ വി​ത​ര​ണം എ​ന്നി​വ​യെ​ല്ലാം ന​ട​ത്തി​വ​രി​ക​യും ചെ​യ്യു​ന്ന സ്റ്റീ​വോ ഇ​നി ഡോ​ക്ട​റാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞു. 1994 ൽ ​കോ​ട്ട​യം മു​ട്ടു​ച്ചി​റ​യി​ൽ​നി​ന്ന് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ട്ടൂ​ർ നീ​രാ​ക്കി​ൽ എ​സ്റ്റേ​റ്റി​ൽ മാ​നേ​ജ​രാ​യി എ​ത്തി​യ കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ സോ​ണി ലൂ​ക്കോ​സി​ന്‍റെ​യും സി​നി സോ​ണി​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് സ്റ്റീ​വോ.

2023 ൽ ​സ്റ്റീ​വ് വോ​യു​ടെ കാ​ർ​ഷി​ക രം​ഗ​ത്തെ ഇ​ട​പെ​ട​ൽ മു​ൻ നി​ർ​ത്തി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ദി​ശാ​ദ​ർ​ശ​ൻ അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സ്റ്റീ​വോ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ക​റ​വ​യു​ൾ​പ്പ​ടെ ന​ട​ത്തി സൈ​ക്കി​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മി​ൽ​മ സൊ​സൈ​റ്റി​യി​ൽ പാ​ൽ എ​ത്തി​ക്കു​ക സ്റ്റീ​വോ​യാ​ണ്. പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ന്നു​ണ്ട്.​എ​ല്ലാ ദി​വ​സ​വും കോ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ കു​ർ​ബാ​ന​യി​ലും പ​ങ്കെ​ടു​ക്കും. പ​യ​ർ പാ​വ​ൽ,ചേ​മ്പ്, ചേ​ന, മ​ര​ച്ചീ​നി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി.

കോ​ട്ടൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ലും പൊ​ടി​ക്ക​ളം മേ​രി​ഗി​രി സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം. 2023-24 വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ , പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച ശേ​ഷം പാ​ലാ​യി​ൽ നീ​റ്റ് പ​രീ​ക്ഷ​യ്​ക്കു​ള്ള പ​രി​ശീ​ല​നം നേ​ടി​യാ​ണ് എം​ബി​ബി​എ​സ് എ​ന്ന ല​ക്ഷ്യം നേ​ടി​യ​ത്. ഡോ​ക്ട​റാ​യാ​ലും പ​ശു​പ​രി​പാ​ല​ന​വും കാ​ർ​ഷി​ക​വൃ​ത്തി​യും തു​ട​രു​മെ​ന്നും സ്റ്റീ​വോ പ​റ​ഞ്ഞു.

വൈ​എം​സി​എ ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യ സോ​ണി ലൂ​ക്കോ​സ് ഫ്ര​ണ്ട്സ് ക​ൾ​ച്ച​റ​ൽ​ഫോ​റം സെ​ക്ര​ട്ട​റി​യു​മാ​ണ്. കോ​ട്ടൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​ഹോ​ദ​രി അ​ൽ​ഫോ​ൻ​സ.

Latest News

Corehub Up