Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StepsDown

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ പടിയിറങ്ങുന്നു

മും​ബൈ: ഐ​പി​എ​ല്‍ (ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​യ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ ട്രേ​ഡിം​ഗ് അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് നി​ല​വി​ലെ ത​രം​ഗം. ഐ​പി​എ​ല്‍ 2027 സീ​സ​ണി​നു മു​മ്പാ​യി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ കൂ​ടു​വി​ടു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യി.

മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ഹാ​ര്‍​ദി​ക്കി​ന്‍റെ മോ​ശം പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ക്കി​യ​ത്. മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​നും ടീം ​അം​ഗ​വു​മാ​യ രോ​ഹി​ത് ശ​ര്‍​മ പു​തി​യ ക്യാ​പ്റ്റ​നാ​യി യു​വ​താ​രം തി​ല​ക് വ​ര്‍​മ​യെ നി​ര്‍​ദേ​ശി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത​ക​ളും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​രു​ന്നു. രോ​ഹി​ത് ക്യാ​പ്റ്റ​ന്‍​സി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​വും ശക്തമാണ്.

പ​ഞ്ചാ​ബ് കിം​ഗ്‌​സ്

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്കു ചേ​ക്കേ​റി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ര്‍​ട്ട്. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ടീ​മു​ക​ളു​ടെ പേ​രു​ക​ളും പി​ന്നീ​ട് ഉ​യ​ര്‍​ന്നു​വ​ന്നു. 2027 ഐ​പി​എ​ല്‍ ലേ​ല​ത്തി​നു മു​മ്പാ​യി ടീ​മു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക 17നു ​പു​റ​ത്തു​വി​ട​ണം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ ട്രേ​ഡിം​ഗി​ലൂ​ടെ മും​ബൈ ഇ​ന്ത്യ​ന്‍​സ് കൈ​വി​ട്ടേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ സ​ജീ​വ​മാ​യ​ത്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യു​ള്ള റി​പ്പോ​ര്‍​ട്ട് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, പ​ഞ്ചാ​ബ് കിം​ഗ്‌​സി​ലേ​ക്കു ചേ​ക്കേ​റി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ കോ​ച്ച് റി​ക്കി പോ​ണ്ടിം​ഗ്, ഹാ​ര്‍​ദി​ക്കി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ ഫ്രാ​ഞ്ചൈ​സി​യോ​ടു നി​ര്‍​ദേ​ശി​ച്ച​താ​യാ​ണ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ര്‍​ട്ട്.

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കു പ​ക​ര​മാ​യി പേ​സ​ര്‍ അ​ര്‍​ഷ​ദീ​പ് സിം​ഗി​നെ​യും മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ വി​ഷ്ണു വി​നോ​ദി​നെ​യും പ​ഞ്ചാ​ബ് കിം​ഗ്‌​സ്, മും​ബൈ ഇ​ന്ത്യ​ന്‍​സി​നു കൈ​മാ​റി​യേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.

2024 സീ​സ​ണി​നു മു​ന്നോ​ടി​യാ​യാ​ണ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​ല്‍​നി​ന്ന് ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ല്‍ എ​ത്തി​യ​ത്. രോ​ഹി​ത് ശ​ര്‍​മ​യി​ല്‍​നി​ന്നു ക്യാ​പ്റ്റ​ന്‍​സി​യും ഏ​റ്റെ​ടു​ത്തു. എ​ന്നാ​ല്‍, ഒ​രു ത​വ​ണ​പോ​ലും പ്ലേ ​ഓ​ഫി​ല്‍ ടീ​മി​നെ എ​ത്തി​ക്കാ​ന്‍ ഹാ​ര്‍​ദി​ക്കി​നു സാ​ധി​ച്ചി​ല്ല.

Latest News

Corehub Up