Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stock Exchange

എൻഎസ്ഇ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ അ​​ഞ്ചാ​​മ​​ത്തെ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച്

മും​​ബൈ: വി​​പ​​ണി മൂ​​ല്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ അ​​ഞ്ചാ​​മ​​ത്തെ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചാ​​യി ഇ​​ന്ത്യ​​യു​​ടെ നാ​​ഷ​​ണ​​ൽ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് (എ​​ൻ​​എ​​സ്ഇ).

ഈ ​​വ​​ർ​​ഷം സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​നം പ​​ബ്ലി​​ക് ആ​​യി മാ​​റി എ​​ൻ​​എ​​സ്ഇ യു​​എ​​സ് ഡോ​​ള​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യു​​ള്ള നാ​​സ്ദാ​​ക്കി​​നെ​​യും ഹോം​​ങ്കോം​​ഗ് എ​​ക്സ്ചേ​​ഞ്ച​​സ് ആ​​ൻ ക്ലി​​യ​​റിം​​ഗി​​നെ​​യും (എ​​ച്ച്കെ​​ഇ​​എ​​ക്സ്) മ​​റി​​ക​​ട​​ന്നാ​​ണ് അ​​ഞ്ചാ​​മ​​ത്തെ വ​​ലി​​യ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചാ​​യി മാ​​റി​​യ​​ത്. ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ലി​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ​​ക്കി​​ട​​യി​​ലാ​​ണ് ഈ ​​താ​​ര​​ത​​മ്യം.

എ​​ൻ​​എ​​സ്ഇ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഇ​​റ​​ങ്ങി​​യ​​ശേ​​ഷം ഓ​​ഹ​​രി​​വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് വി​​പ​​ണി മൂ​​ല്യം ഉ​​യ​​ർ​​ന്ന​​ത്. എ​​ൻ​​എ​​സ്ഇ ഓ​​ഹ​​രി​​ക​​ൾ 8 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് വ്യാ​​പാ​​ര സെ​​ഷ​​നു​​ക​​ളി​​ലെ കു​​തി​​പ്പി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​നേ​​ട്ടം. ഈ ​​മു​​ന്നേ​​റ്റ​​ത്തോ​​ടെ ലൈ​​ഫ് ഇ​​ൻ​​ഷ്വറ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (5.18 ല​​ക്ഷം കോ​​ടി രൂ​​പ), കൊ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക് (5.13 ല​​ക്ഷം കോ​​ടി രൂ​​പ) എ​​ന്നി​​വ​​യെ മ​​റി​​ക​​ട​​ന്ന് വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ ഒ​​ന്പ​​താ​​മ​​ത്തെ വ​​ലി​​യ ലി​​സ്റ്റ​​ഡ് ക​​ന്പ​​നി​​യാ​​യി എ​​ൻ​​എ​​സ്ഇ മാ​​റി.

ന​​വം​​ബ​​ർ 20 വ​​രെ​​യു​​ള്ള വി​​പ​​ണി ക്ലോ​​സിം​​ഗ് ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, എ​​ൻ​​എ​​സ്ഇ​​യു​​ടെ വി​​പ​​ണി മൂ​​ല്യം 5,49,524 കോ​​ടി രൂ​​പ​​യാ​​യി (59.3 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) ഉ​​യ​​ർ​​ന്നു. വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് വീ​​ണ്ടും താ​​ത്പ​​ര്യം വ​​ർ​​ധി​​ച്ച​​തോ​​ടെ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് എ​​ൻ​​എ​​സ്ഇ അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്. അ​​തേ​​സ​​മ​​യം, നാ​​സ്ദാ​​ക്കി​​ന്‍റെ​​യും ഹോ​​ങ്കോം​​ഗ് എ​​ക്സ്ചേ​​ഞ്ച​​സ് ആ​​ൻ​​ഡ് ക്ലി​​യ​​റിം​​ഗി​​ന്‍റേയും വി​​പ​​ണി മൂ​​ല്യം ഏ​​ക​​ദേ​​ശം 57.7 ബി​​ല്യ​​ണ്‍ ഡോ​​ള​​റു​​മാ​​ണ്.

109.6 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വി​​പ​​ണിമൂ​​ല്യ​​വു​​മാ​​യി ഷി​​ക്കാ​​ഗോ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള സി​​എം​​ഇ ഗ്രൂ​​പ്പാ​​ണ് ആ​​ഗോ​​ള റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാ​​മ​​ത്. 95.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​വു​​മാ​​യി ന്യൂ​​യോ​​ർ​​ക്ക് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ മാ​​തൃ​​ക​​ന്പ​​നി​​യാ​​യ ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ എ​​ക്സ്ചേ​​ഞ്ച് ര​​ണ്ടാം സ്ഥാ​​ന​​ത്തും. ജ​​ർ​​മ​​നി​​യു​​ടെ ഡോ​​യി​​ച്ചെ ബോ​​ർ​​സെ (Deutsche Boerse) 63.7 ബി​​ല്യ​​ണ്‍ ഡോ​​ള​​റു​​മാ​​യി മൂ​​ന്നാ​​മ​​തും 60.1 ബി​​ല്യ​​ണ്‍ ഡോ​​ള​​റു​​മാ​​യി ല​​ണ്ട​​ൻ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് ഗ്രൂ​​പ്പ് നാ​​ലാ​​മ​​തു​​മെ​​ത്തി.

ഐ​​പി​​ഒ വി​​ല​​യേ​​ക്കാ​​ൾ എ​​ൻ​​എ​​സ്ഇ ഓ​​ഹ​​രി​​ക​​ൾ ഉ​​യ​​ർ​​ന്ന​​ത് 25 ശ​​ത​​മാ​​ന​​ത്തോ​​ളം

സെ​​പ്റ്റം​​ബ​​ർ 24ന് ​​ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത എ​​ൻ​​എ​​സ്ഇ ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ 1.46 ശ​​ത​​മാ​​നം നേ​​ട്ട​​ത്തോ​​ടെ 2,220 രൂ​​പ​​യി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ഇ​​ത് ഐ​​പിഒ ഇ​​ഷ്യൂ വി​​ല​​യാ​​യ 1,785 രൂ​​പ​​യേ​​ക്കാ​​ൾ 24.5 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണ്. ഈ ​​മു​​ന്നേ​​റ്റം എ​​ക്സ്ചേ​​ഞ്ച് ഓ​​പ്പ​​റേ​​റ്റ​​റു​​ടെ വി​​പ​​ണിമൂ​​ല്യം ഏ​​ക​​ദേ​​ശം 5.5 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്തി. ഐ​​പി​​ഒ വി​​ല​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഏ​​ക​​ദേ​​ശം 4.4 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, ര​​ണ്ട് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഏ​​ക​​ദേ​​ശം 1.1 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up