Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stock Indices

തളർന്ന് ഓ​ഹ​രി സൂ​ചി​ക​ക​ൾ

അ​തെ, ക​ട​മ്പ​ക​ൾ പ​ല​തു​ണ്ട്. അ​വ മ​റി​ക​ട​ക്കാ​നാ​കു​മോ​യെ​ന്ന സം​ശ​യം മു​ൻ​വാ​രം ഉ​യ​ർ​ത്തി​യ​തി​നെ ശ​രി​വ​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ ത​ള​ർ​ന്നു. ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വും കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ര​ണ്ടാം​പാ​ദ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ച്ച തി​ള​ക്കം ല​ഭി​ക്കാ​ത്ത​തും സൂ​ചി​ക​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ന് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​രം നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ചു​രു​ങ്ങി​യി​ട്ടും ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ് നേ​രി​ട്ടു. സെ​ൻ​സെ​ക്സ് 1605 പോ​യി​ന്‍റും നി​ഫ്റ്റി 546 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.

ഫോ​റെ​ക്സ് വി​പ​ണി​യി​ൽ രൂ​പ​യ്ക്ക് ക​രു​ത്തു​പ​ക​രാ​ൻ റി​സ​ർ​വ് ബാ​ങ്ക് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ അ​നു​കൂ​ല ഫ​ലം ന​ൽ​കി​യെ​ങ്കി​ലും ബാ​ങ്കിം​ഗ് മേ​ഖ​ല ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ബാ​ങ്കിം​ഗ്, ധ​ന​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ഓ​ഹ​രി​ക​ൾ വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ലാ​യി. ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും വാ​യ്പാ മാ​ർ​ജി​നു​ക​ളി​ലെ സ​മ്മ​ർ​ദ​വും നി​ക്ഷേ​പ​ക​രെ അ​ല​ട്ടി.

ക്രൂ​ഡ് ഓ​യി​ൽ

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ശ​ക്ത​മാ​യി. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 116 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്നു. എ​ണ്ണ​വി​ല​ക്ക​യ​റ്റം ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ഓ​ഹ​രി വി​പ​ണി​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തും.

ക്രൂ​ഡ് ഓ​യി​ൽ വി​ല 117 ഡോ​ള​റി​ലെ ട്രെ​ൻ​ഡ്‌​ലൈ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക് സ​മീ​പ​മാ​ണ്. ഈ ​പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി വി​ല 112 ഡോ​ള​റി​ലേ​ക്ക് താ​ഴാം. എ​ന്നാ​ൽ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ൽ ഫ​ണ്ട് വാ​ങ്ങ​ൽ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

സൗ​ദി അ​റേ​ബ്യ​ക്ക് നേ​രേയു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ വി​ല​ക്ക​യ​റ്റം ശ​ക്ത​മാ​ക്കാം. ന​വം​ബ​റി​ൽ 120-130 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചു​യ​രാ​ൻ സാ​ധ്യ​ത. മാ​സാ​രം​ഭ​ത്തി​ൽ ബാ​ര​ലി​ന് 102 ഡോ​ള​റി​ൽ വ്യാ​പാ​രം ന​ട​ന്ന ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ക്രൂ​ഡ് ഓ​യി​ൽ 110-115 ഡോ​ള​റി​ലേ​ക്ക് ഉ​റ്റുനോ​ക്കു​ന്ന വി​വ​രം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഡോ​ള​റി​നെ​തി​രേ രൂ​പ 94.95ൽ​നി​ന്ന് 94.32 വ​രെ മെ​ച്ച​പ്പെ​ട്ട​ശേ​ഷം 94.97ലേ​ക്ക് ദു​ർ​ബ​ല​മാ​യി. എ​ന്നാ​ൽ വ്യാ​പാ​രാ​ന്ത്യം 94.94 നി​ല​വാ​ര​ത്തി​ലാ​ണ്. ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ പി​ന്മാ​റ്റ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​ത് രൂ​പ​യെ​യും ബാ​ധി​ക്കാം.

വി​ദേ​ശ ഫ​ണ്ടു​ക​ൾ തു​ട​ർ​ച്ച​യാ​യ പ​ത്താം​വാ​ര​വും വി​ൽ​പ​ന​യ്ക്ക് തി​ടു​ക്കം കാ​ട്ടി. പോ​യ​വാ​രം അ​വ​ർ 4,607.34 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു. ഇ​തി​നി​ടെ 1909.97 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. തൊ​ട്ടു​മു​ൻ ആ​ഴ്ച​യി​ലെ 8940 കോ​ടി രൂ​പ​യു​ടെ അ​റ്റ​വി​ൽ​പ​ന​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ സ​മ്മ​ർ​ദം കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 10,942.19 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യെ​ങ്കി​ലും സൂ​ചി​ക​യി​ലെ ഇ​ടി​വ് ത​ട​യാ​നാ​യി​ല്ല. ഒ​ക്‌​ടോ​ബ​റി​ൽ ഇ​തി​ന​കം 59,110 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി.

നി​ഫ്റ്റി

നി​ഫ്റ്റി സൂ​ചി​ക 23,146 പോ​യി​ന്‍റി​ൽ​നി​ന്ന് നേ​ട്ട​ത്തോ​ടെ​യാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ സൂ​ചി​ക​യ്ക്ക് കാ​ലി​ട​റി​യ​തോ​ടെ 22,573ലെ ​പി​ന്തു​ണ ത​ക​ർ​ത്ത് 22,372ലേ​ക്ക് ഇ​ടി​ഞ്ഞു. വാ​രാ​ന്ത്യം 22,600 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 22,256 പോ​യി​ന്‍റി​ലെ ആ​ദ്യ പി​ന്തു​ണ നി​ല​നി​ർ​ത്താ​നാ​യാ​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യാ​യ 23,059ലേ​ക്ക് മു​ന്നേ​റാം. അ​തേ​സ​മ​യം, ആ​ദ്യ പി​ന്തു​ണ ന​ഷ്ട​മാ​യാ​ൽ നി​ഫ്റ്റി 21,912ലേ​ക്ക് ത​ള​രും.

ഫ്യൂ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഓ​പ്ഷ​ൻ​സ് ക​ണ​ക്കു​ക​ൾ വി​പ​ണി ദു​ർ​ബ​ല​മാ​കു​മെ​ന്ന ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ മ​നോ​ഭാ​വ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. വി​പ​ണി​യി​ലെ ഇ​ടി​വി​നി​ടെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് വ​ർ​ധി​ച്ചു. വ്യാ​പാ​രി​ക​ൾ പു​തി​യ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​തി​ന്‍റെ സൂ​ച​ന​യാ​യി ഇ​തി​നെ വി​ല​യി​രു​ത്താം. നി​ഫ്റ്റി ന​വം​ബ​ർ 23,119ൽ​നി​ന്ന് 2.4 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 22,661ലെ​ത്തി. ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 28.4 ല​ക്ഷ​ത്തി​ൽ​നി​ന്ന് മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച് 85.5 ല​ക്ഷ​മാ​യി.

സെ​ൻ​സെ​ക്സ്

സെ​ൻ​സെ​ക്സ് 74,729 പോ​യി​ന്‍റി​ൽ​നി​ന്ന് 72,677ലെ ​ആ​ദ്യ പി​ന്തു​ണ ത​ക​ർ​ത്ത് 72,452 വ​രെ ഇ​ടി​ഞ്ഞു. വാ​രാ​ന്ത്യ​ത്തി​ൽ 73,123 പോ​യി​ന്‍റി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ഈ ​വാ​രം 72,101-70,799 താ​ങ്ങു​ണ്ട്. തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ൽ 74,497-75,871 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധം നേ​രി​ടാം.

സ്വ​ർ​ണ​ത്തി​ൽ ഫ​ണ്ടു​ക​ൾ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച​തോ​ടെ മ​ഞ്ഞ​ലോ​ഹ​ത്തി​ന് നി​ർ​ണാ​യ​ക പി​ന്തു​ണ ന​ഷ്ട​മാ​യി. ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ് ഔ​ൺ​സി​ന് 4165 ഡോ​ള​റി​ൽ​നി​ന്ന് 4000 ഡോ​ള​റി​ലെ പി​ന്തു​ണ ത​ക​ർ​ത്ത് 3977 ഡോ​ള​റി​ലേ​ക്ക് ഇ​ടി​ഞ്ഞ​ശേ​ഷം 3995 ഡോ​ള​റി​ലാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി തി​രു​ത്ത​ൽ പാ​ത​യി​ലാ​യ​തി​നാ​ൽ ഔ​ൺ​സി​ന് 3770 ഡോ​ള​റി​ലും 3685 ഡോ​ള​റി​ലും സാ​ങ്കേ​തി​ക പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കാം. ക​രു​ത്ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ 4075 - 4150 ഡോ​ള​റി​ലേ​ക്ക് സ​ഞ്ച​രി​ക്കാം.

Latest News

Corehub Up