Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stone Quarry In Parappuzha: Locals Raise Objections

Idukki

പാ​റ​പ്പു​ഴ​യി​ല്‍ പാ​റ​മ​ട: എ​തി​ര്‍​പ്പു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍


പാ​റ​പ്പു​ഴ: കൂ​മ്പ​ന്‍​പാ​റ റ​ബ​ര്‍ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പാ​റ​മ​ട ആ​രം​ഭി​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​ല്‍ എ​തി​ര്‍​പ്പു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. പാ​റ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പ്രൈ​മ​റി സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വ​യ്ക്കു സ​മീ​പ​വും ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​മാ​ണ് പാ​റ​മ​ട ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം തുടങ്ങിയിരി​ക്കു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ പാ​റ ഖ​ന​നം​മൂ​ലം ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ തോ​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​രു​ന്നു. പ​ല​പ്രാ​വ​ശ്യം പാ​റ​മ​ട​യി​ല്‍​നി​ന്നു വ​ലി​യ ക​രി​ങ്ക​ല്‍ ക​ഷ​ണ​ങ്ങ​ള്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​മെ​ല്ലാം പ​തി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വൈ​ര ജീ​വി​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.
കൂ​ടാ​തെ ലൈ​ഫ്, പി​എം​എ​വൈ മു​ത​ലാ​യ പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച വീ​ടു​ക​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ വി​ള്ള​ലു​ക​ള്‍ സം​ഭ​വി​ക്കു​ക​യും കി​ണ​ര്‍ ഇ​ടി​യു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പാ​റ​മ​ട​യ്ക്കെ​തി​രേ ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്കും കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​മ​ട​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സ​ര്‍​ക്കാ​ര്‍ ത​രി​ശും മി​ച്ച​ഭൂ​മി ഇ​ള​വ് അ​നു​വ​ദി​ച്ച​തു​മാ​യ തോ​ട്ട​ഭൂ​മി​യി​ലാ​ണ് പാ​റ​മ​ട ആ​രം​ഭി​ക്കു​വാ​ന്‍ ലൈ​സ​ന്‍​സി​നാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്.
നി​യ​മ​പ​ര​മാ​യി തോ​ട്ട​വി​ള​ക​ള്‍ കൃ​ഷി ചെ​യ്യാ​ന്‍ മാ​ത്ര​മ​ല്ലാ​തെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത എ​സ്റ്റേ​റ്റ് ഭൂ​മി നി​യ​മ​വി​രു​ദ്ധ​മാ​യി ത​രം മാ​റ്റി​യാ​ണ് പാ​റ​പൊ​ട്ടി​ക്കാ​ന്‍ ലൈ​സ​ന്‍​സി​ന് ശ്ര​മി​ക്കു​ന്ന​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.
കു​ന്നി​ല്‍ മു​ക​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നാ​യി വ​ലി​യ അ​ള​വി​ല്‍ മ​ണ്ണ് മാ​റ്റി ഒ​രു സ്ഥ​ല​ത്ത് കൂ​ട്ടു​ന്ന​തു മ​ഴ​ക്കാ​ല​ത്ത് ഉ​രു​ള്‍ പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​കു​മെ​ന്നും അ​തോ​ടൊ​പ്പം പ​രി​സ​ര​ത്തെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ മ​ലീ​നീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
നി​യ​മ​വി​രു​ദ്ധ​മാ​യി പാ​റ​മ​ട​ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ വ​ന്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Latest News

Corehub Up