Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stray Dog Menace

Alappuzha

തെ​രു​വു​നാ​യശ​ല്യം: കള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ തെ​രു​വു​നാ​യ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന​ത്ത് ഫ​ഹ​ദ് ജി​ല്ലാ ക​ല​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.​പ്ര​ധാ​ന റോ​ഡു​ക​ൾ, ഇ​ട​വ​ഴി​ക​ൾ, സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി വി​ഹ​രി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന് വ​ലി​യ ത​ട​സ​മാ​കു​ക​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ഇ​തി​ന​കം നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്‍റെയും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ എ​ബി​സി പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള നാ​യ്ക്ക​ളെ അ​ടി​യ​ന്ത​ര​മാ​യി പി​ടി​കൂ​ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും, പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഊ​ർ​ജി​ത​മാ​ക്കു​ക​യും വേ​ണം. കൂ​ടാ​തെ, ഇ​ത്ത​രം അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​ന് നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ന് അ​നു​മ​തി​യു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും, അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up