Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StrayDogMenace

Video

നോ​ക്കി നി​ന്ന് നാ​ട്ടു​കാ​ർ; ആ​ഗ്ര​യി​ൽ കു​ര​ങ്ങി​നെ ക​ടി​ച്ചു​കീ​റി തെ​രു​വ് നാ​യ്ക്ക​ൾ

ആ​ഗ്ര​യി​ലെ ക​മ​ലാ ന​ഗ​റി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ടം കു​ര​ങ്ങി​നെ ക​ടി​ച്ചു​കൊ​ന്ന സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ ഒ​രു ഇ​ട​വ​ഴി​യി​ലേ​ക്ക് ക​യ​റി​വ​ന്ന കു​ര​ങ്ങി​നെ പെ​ട്ടെ​ന്ന് ആ​റോ​ളം വ​രു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ വ​ള​യു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴു​ത്തി​ലും കാ​ലു​ക​ളി​ലും സാ​ര​മാ​യി ക​ടി​യേ​റ്റ കു​ര​ങ്ങി​നെ നാ​യ്ക്ക​ൾ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ ഭ​യ​ന്ന് ചു​റ്റും കൂ​ടി​യ നാ​ട്ടു​കാ​ർ ആ​രും ത​ന്നെ കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​ൻ തു​നി​ഞ്ഞി​ല്ലെ​ങ്കി​ലും, പ​ല​രും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി.

ഈ ​വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് ജീ​വി​ക​ൾ​ക്കും പു​റ​മേ മ​നു​ഷ്യ​രു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം വ​ന്ധ്യം​ക​ര​ണ​വും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ഗ​ത്തി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കൂ.

Latest News

Corehub Up