Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strengthens

എ​ഫ്ആ​ർ​ആ​ർഒ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി കേ​ന്ദ്രം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ൾ കു​​ടി​​യേ​​റ്റ നി​​യ​​മ​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ ഫോ​​റി​​നേ​​ഴ്‌​​സ് റീ​​ജ​​ണ​​ൽ ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ ഓ​​ഫീ​​സ് (എ​​ഫ്ആ​​ർ​ആ​​ർ​ഒ) സം​​വി​​ധാ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കാ​​ൻ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി തു​​ട​​ങ്ങി.

രാ​​ജ്യ​​ത്തേ​​ക്ക് എ​​ത്തു​​ന്ന വി​​ദേ​​ശി​​ക​​ളു​​ടെ യാ​​ത്ര​​യും താ​​മ​​സ​​വും സു​​ഗ​​മ​​മാ​​ക്കു​​ക, കു​​ടി​​യേ​​റ്റ നി​​യ​​മ​​ങ്ങ​​ളും സു​​ര​​ക്ഷാ​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ക എ​​ന്നി​​വ​​യാ​​ണ് ഇ​​തി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യ​​ങ്ങ​​ൾ.

രാ​ജ്യ​ത്തെ​ത്തു​ന്ന വി​​ദേ​​ശി​​ക​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ, താ​​മ​​സം, തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ എ​​ന്നി​​വ​​യു​​ടെ മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കു​​ന്ന​​ത് എ​​ഫ്ആ​​ർ​ആ​​ർ​ഒ ആ​​ണ്.

ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ ആ​​വ​​ശ്യ​​മാ​​യ വി​​ഭാ​​ഗ​ത്തി​​ൽ​​പ്പെ​​ടു​​ന്ന വി​​ദേ​​ശി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും താ​​മ​​സാ​​നു​മ​തി​​യും ന​​ൽ​​കു​​ന്ന​​തും ഈ ​​ഏ​​ജ​​ൻ​​സി​​യാ​​ണ്. ഇ​​തി​​നു​​ പു​​റ​​മെ വി​​ദേ​​ശി​​ക​​ളു​​ടെ താ​​മ​​സ​​സ്ഥ​​ലം, പാ​​സ്‌​​പോ​​ർ​​ട്ട് വി​​വ​​ര​​ങ്ങ​​ൾ, രാ​​ജ്യ​​ത്തി​​ന​​ക​​ത്തെ യാ​​ത്ര​​ക​​ൾ എ​​ന്നി​​വ​​യി​​ലു​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ളും എ​​ഫ്ആ​​ർ​ആ​​ർ​ഒ രേ​​ഖ​​പ്പെ​​ടു​​ത്തും.

എ​​ഫ്ആ​​ർ​ആ​​ർ​ഒ ഓ​​ഫീ​​സു​​ക​​ൾ​​ക്ക് പൂ​ർ​ണ മേ​ൽ​നോ​ട്ടം

സം​​ര​​ക്ഷി​​ത-​​നി​​യ​​ന്ത്രി​​ത മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു​​ള്ള സ​​ന്ദ​​ർ​​ശ​​നാ​​നു​​മ​​തി ന​​ൽ​​ക​​ൽ, വീ​​സ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും അ​​നു​​മ​​തി​​യി​​ല്ലാ​​തെ അ​​ധി​​ക​​ദി​​വ​​സം താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കും എ​​ക്‌​​സി​​റ്റ് പെ​​ർ​​മി​​റ്റു​​ക​​ൾ അ​​നു​​വ​​ദി​​ക്ക​​ൽ എ​​ന്നി​​വ​​യും എ​​ഫ്ആ​​ർ​ആ​​ർ​ഒ​​യു​​ടെ ചു​​മ​​ത​​ല​​യി​​ലാ​​ണ്.

വീ​​സ ച​​ട്ട​​ങ്ങ​​ൾ ലം​​ഘി​​ക്കു​​ന്ന കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​നും നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളും പി​​ഴ​​യും ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ മ​​റ്റ് അ​​ധി​​കാ​​രി​​ക​​ളു​​മാ​​യി ഏ​​കോ​​പ​​നം ന​​ട​​ത്താ​​നും എ​​ഫ്ആ​​ർ​ആ​​ർ​ഒ ഓ​​ഫീ​​സു​​ക​​ൾ​​ക്ക് പൂ​​ർ​​ണ മേ​​ൽ​​നോ​​ട്ട​​മു​​ണ്ടാ​​കും.

Latest News

Corehub Up