Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Public Outrage

Malappuram

വ​നംവ​കു​പ്പി​ന്‍റെ ത​ട​സ​വാ​ദ​ം; ജ​ന​രോ​ഷം ശക്തം

നി​ല​മ്പൂ​ര്‍: അ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യു​ള്ള മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ നി​ല​മ്പൂ​ര്‍ - നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന് വ​നംവ​കു​പ്പ് ത​ട​സം നി​ല്‍​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് വ​ന​ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​ത് ത​ട​ഞ്ഞ​താ​ണ് ജ​ന​രോ​ഷ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

മൈ​ലാ​ടി​പ്പാ​ലം മു​ത​ല്‍ നാ​യാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള 25 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ 120 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് തയാ​റാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ക​രാ​റു​കാ​ര്‍ വെ​ണ്ണ​ക്കോ​ട് ഭാ​ഗ​ത്ത് റോ​ഡ് വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും വ​നംവ​കു​പ്പ് ഇ​ത് ത​ട​ഞ്ഞു. നി​ല​വി​ലെ വീ​തി​യി​ല്‍ ടാ​റി​ംഗ് ന​ട​ത്താ​മെ​ന്നും വീ​തി കൂ​ട്ട​ണ​മെ​ങ്കി​ല്‍ പ​ക​രം ഭൂ​മി​യും അ​നു​ബ​ന്ധ സാ​മ്പ​ത്തി​ക സ​ഹാ​യ​വും വേ​ണ​മെ​ന്നു​മാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

വ​ന​ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ ആ​വ​ശ്യ​മാ​യ 3.08 ഹെ​ക്ട​ര്‍ ഭൂ​മി നാ​ല് വ​ര്‍​ഷ​മാ​യി​ട്ടും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തന്‍റെയും വ​ലി​യ വീ​ഴ്ച​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. മൊ​ട​വ​ണ്ണ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും വ​നം വ​കു​പ്പി​ന്‍റെ എ​തി​ര്‍​പ്പ് മൂ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.
പ്ര​ശ്‌​ന​ത്തി​ല്‍ വ​നം മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ​ക​രം ഭൂ​മി ല​ഭ്യ​മാ​ക്കി 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ത​ന്നെ ഹൈ​വേ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​മാ​ണ് മ​ല​യോ​ര ജ​ന​ത​യു​ടെ ആ​വ​ശ്യം.

Latest News

Corehub Up