Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Winds

Idukki

ആ​ലു​വ-​മൂ​ന്നാ​ര്‍ രാ​ജ​പാ​തയ്ക്ക്​ മു​റ​വി​ളി ശ​ക്തം

മൂ​ന്നാ​ര്‍: ഇ​ട​മ​ല​ക്കു​ടി, മാ​ങ്കു​ളം, കു​ട്ട​മ്പു​ഴ കു​റ​ത്തി​ക്കു​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രൈ​ബ​ല്‍ മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കേ​ണ്ട ആ​ലു​വ -മൂ​ന്നാ​ര്‍ റോ​ഡ് പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

കേ​ന്ദ്ര ട്രൈ​ബ​ല്‍ മ​ന്ത്രാ​ല​യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യാ​ല​യ​വും ആ​വ​ശ്യ​പ്പെ​ട്ട സ​മ​ഗ്ര റി​പ്പോ​ര്‍​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ എ​സ്‌​സി, എ​സ്ടി ഡ​വ​ല​പ്‌​മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ എ​ത്തി​യെ​ങ്കി​ലും മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര എ​ഫ്ആ​ര്‍​എ ഡി​വി​ഷ​നി​ലേ​ക്കോ മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ, വ​കു​പ്പ് മ​ന്ത്രി​യു​ടെ​യോ പ​രി​ഗ​ണ​ന​യ്ക്ക് കൈ​മാ​റാ​ന്‍ ട്രൈ​ബ​ല്‍ വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല.

2006ലെ ​കേ​ന്ദ്ര വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​തു സാ​ധ്യ​മാ​ണെ​ന്നി​രി​ക്കെ, വ​ന​മേ​ഖ​ല​യി​ലേ​ക്കു ഗ​താ​ഗ​ത​സൗ​ക​ര്യം വ​രു​ന്ന​ത് ത​ങ്ങ​ളു​ടെ ചൂ​ഷ​ണ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ഫോ​റ​സ്റ്റ്‌ ട്രൈ​ബ​ല്‍ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്കാ​നും കോ​ത​മം​ഗ​ലം, അ​ടി​മാ​ലി ആ​ശു​പ​ത്രി​ക​ളി​ല്‍ വേ​ഗ​ത്തി​ലെ​ത്താ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​റോ​ഡ്. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ഇ​ട​മ​ല​ക്കു​ടി സൊ​സൈ​റ്റി കു​ടി​യി​ല്‍​നി​ന്ന് 69 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് കോ​ത​മം​ഗ​ല​ത്ത് എ​ത്താ​ന്‍ ക​ഴി​യും.
കോ​ത​മം​ഗ​ല​ത്തു​നി​ന്ന് ആ​ന​ക്കു​ളം വ​രെ​യു​ള്ള 61 കി​ലോ​മീ​റ്റ​ര്‍ പി​ഡ​ബ്ല്യു​ഡി റോ​ഡി​ന് പു​റ​മേ, സൊ​സൈ​റ്റി​കു​ടി മു​ത​ല്‍ മീ​ന്‍​കു​ത്തി​കു​ടി വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​രം തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞു. ഇ​നി മീ​ന്‍​കു​ത്തി​കു​ടി മു​ത​ല്‍ ആ​ന​ക്കു​ളം വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ര്‍ ഒ​റ്റ​യ​ടി​പ്പാ​ത വി​ക​സി​പ്പി​ക്കാ​ന്‍ മൂ​ന്നാ​ര്‍, മാ​ങ്കു​ളം ഡി​എ​ഫ്ഒ​മാ​രു​ടെ അ​നു​മ​തി മാ​ത്ര​മാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

റോ​ഡി​ല്ലാ​ത്ത​തി​നാ​ല്‍ രണ്ടാ​ഴ്ച മു​മ്പ് ഇ​ട​മ​ല​ക്കു​ടി​യി​ല്‍​നി​ന്നു വ​യോ​ധി​ക​നെ ദു​ര്‍​ഘ​ട​പാ​ത​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​മ​ന്നാ​ണ് വാ​ഹ​ന​സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.റോ​ഡ് പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​ത്ത​രം ദു​രി​തം ഒ​ഴി​വാ​ക്കാ​നും കു​ടി​നി​വാ​സി​ക​ള്‍​ക്ക് സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up