Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StubbleBurning

ഉ​പ​ഗ്ര​ഹ നി​രീ​ക്ഷ​ണ​ത്തെ വെ​ട്ടി​ച്ച് വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ

ന്യൂ​ഡ​ൽ​ഹി: 1998-ൽ ​പൊ​ഖ്റാ​ൻ അ​ണു​പ​രീ​ക്ഷ​ണ സ​മ​യ​ത്ത് അ​മേ​രി​ക്ക​ൻ ചാ​ര ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ ക​ണ്ണു​വെ​ട്ടി​ച്ച് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​തി​ന് സ​മാ​ന​മാ​യ വ​ഴി​ക​ൾ ത​ങ്ങ​ളു​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച് പ​ഞ്ചാ​ബി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ക​ർ​ഷ​ക​ർ. പാ​ട​ങ്ങ​ളി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം മ​ന​സി​ലാ​ക്കി​യാ​ണ് ക​ർ​ഷ​ക​ർ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ക്കു​ന്ന​ത്.

പോ​ളാ​ർ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ക​റ​ങ്ങു​ന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് നി​ല​വി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ തീ​പി​ടി​ത്ത​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ദി​വ​സ​ത്തി​ൽ ചി​ല കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ (പ്ര​ത്യേ​കി​ച്ച് ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ) മാ​ത്ര​മാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​നി​രീ​ക്ഷ​ണ സ​മ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി, ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ വൈ​ക്കോ​ലി​ന് തീ​യി​ടു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ൽ ഈ ​തീ​പി​ടു​ത്ത​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​കു​ന്നു. 

എ​ന്നാ​ൽ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫോ​റം ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്‍റ്, സ​സ്റ്റൈ​ന​ബി​ലി​റ്റി ആ​ൻ​ഡ് ടെ​ക്നോ​ള​ജി 'ഫ​യ​ർ വാ​ച്ച്' എ​ന്ന പു​തി​യ മ​ൾ​ട്ടി-​സാ​റ്റ​ലൈ​റ്റ് പ്ലാ​റ്റ്‌​ഫോം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. തീ ​ക​ത്തി​ക്കു​ന്ന സ​മ​യ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും, ക​ത്തി​ച്ച​തി​നു​ശേ​ഷം ഉ​ണ്ടാ​കു​ന്ന പാ​ടു​ക​ൾ കാ​ർ​ട്ടോ​സാ​റ്റ്-3 ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ണ​ൽ റി​മോ​ട്ട് സെ​ൻ​സിം​ഗ് സെ​ന്‍റ​ർ ക​ണ്ടെ​ത്തു​ന്നു.

പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ടു​ത്തി​ടെ ചൂ​ണ്ടി​ക്കാ​ണി​ച്ച​തു​പോ​ലെ, വ​ന​ത്തി​ലെ തീ​യോ പാ​ട​ങ്ങ​ളി​ലെ തീ​യോ ക​ണ്ടു​പി​ടി​ക്കാ​ൻ ഇ​ന്ത്യ ഇ​പ്പോ​ഴും വി​ദേ​ശ ഉ​പ​ഗ്ര​ഹ സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​ന്ത്യ വി​ക്ഷേ​പി​ച്ച പു​തി​യ ഉ​പ​ഗ്ര​ഹ​ത്തി​ന് ഓ​രോ അ​ഞ്ച് മി​നി​റ്റി​ലും ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ത​ത്സ​മ​യം നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ ഇ​ത് പ്ര​തി​രോ​ധ-​ദേ​ശീ​യ സു​ര​ക്ഷാ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഗ്ര​ഹ​മാ​യ​തി​നാ​ൽ പാ​രി​സ്ഥി​തി​ക ഏ​ജ​ൻ​സി​ക​ൾ​ക്ക് ഇ​തി​ന്‍റെ ഡാ​റ്റ ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളു​ണ്ട്. ഈ ​ഡാ​റ്റ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ത്തി​നും പ​രി​സ്ഥി​തി നി​രീ​ക്ഷ​ണ​ത്തി​നും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up