Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Agitation

കാ​ല​ടി​യി​ൽ സ​മ​രാ​ഗ്നി ആ​ളി​പ്പ​ട​രു​ന്നു; ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്നു. 12 ദി​വ​സ​ത്തോ​ളം നി​രാ​ഹ​ര​മി​രു​ന്ന മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ സ​മ​രം മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റെ​ടു​ത്തു. പി.​എം. അ​ശ്വ​ന്ത്, കെ.​വി. അ​ഭി​ജി​ത്ത്, പി.​എ​സ്. അ​ര്‍​ച്ച​ന എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. 

എം​എ തി​യ​റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​യും വി​വാ​ദ​മാ​യ ലൈ​റ്റ് മ​രി​ച്ചേ എ​ന്ന നാ​ട​ക​ത്തി​ന്റെ സം​വി​ധാ​യ​ക​നു​മാ​യ എം.​എ​സ്. ശി​വ​കു​മാ​ര്‍, എം​എ ച​രി​ത്ര വി​ദ്യാ​ര്‍​ഥി​നി സി.​പി. ശ്ര​ദ്ധ, സം​സ്‌​കൃ​ത ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി കെ.​എ​ല്‍. അ​തു​ല്യ എ​ന്നി​വ​ര്‍ നി​രാ​ഹാ​രം ആ​രം​ഭി​ച്ചു. എ​ന്ത് സം​ഭ​വി​ച്ചാ​ലും സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും എ​സ്എ​ഫ്‌​ഐ അ​റി​യി​ച്ചു. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. 

മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചോ​ദ്യം ചെ​യ്യും. മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ 16ല്‍ 12 ​പേ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്നും നാ​ലു​പേ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ ര​ണ്ടു മാ​സം കൂ​ടി നീ​ട്ടി​യ​താ​യും സ​ര്‍​വ​ക​ലാ​ശാ​ല സ​ത്യ​വാ​ഗ്മൂ​ലം ന​ല്‍​കി​യി​രു​ന്നു. 

ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പു​തി​യ തീ​രു​മാ​നം കൂ​ടി ചേ​ര്‍​ത്തു ഹ​ര്‍​ജി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്നു​ണ്ടോ​യെ​ന്ന് ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​നോ​ടു ചോ​ദി​ക്കു​ക​യും ഉ​ണ്ടെ​ന്ന് മ​റു​പ​ടി ന​ല്‍​കു​ക​യി​രു​ന്നു. അ​തി​നാ​ല്‍ ഹ​ര്‍​ജി ഭേ​ദ​ഗ​തി ചെ​യ്ത് സ​മ​ര്‍​പ്പി​ക്കാ​ന്‍ കേ​സ് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up