ഷൊർണൂർ: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആതിരക്ക് ഷൊർണൂരിന്റെ ആദരം. പ്ലസ് ടു പരീക്ഷയിൽ 1200/1200 മാർക്കും കരസ്ഥമാക്കി വിജയം നേടിയ ആതിരയെ നഗരസഭ ചെയർപേഴ്സൻ പി. നിർമല ആദരിച്ചു.
വൈസ് ചെയർമാൻ അനുരാജ്, കൗൺസിലർ കെ. വിനോദ് എന്നിവർക്കൊപ്പമാണ് ചെയർപേഴ്സൺ ആതിരയുടെ വീട്ടിലെത്തിയത്.ഈ മഹാവിജയം ഷൊർണൂർ നഗരസഭയ്ക്കാകെ വലിയ പെരുമയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.