രാജകുമാരി: രാജകുമാരിയിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് വിദ്യാർഥിക്ക് പരിക്ക്.മേലെചെമ്മണ്ണാർ സ്വദേശി ആകാശിനാണ് പരിക്കേറ്റത്. ഇരുകൈകൾക്കും പരിക്കേറ്റ ആകാശിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടുപോയി. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തെന്നി ബസിനടിയിൽ കയറിയാണ് അപകടമുണ്ടായത്.
രാജകുമാരി എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ആകാശ്. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.