x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: October 14, 2026 01:23 AM IST | Updated: October 14, 2026 01:23 AM IST

ടി.​കെ. ശി​വ​ജി​ത്ത്

ഇ​രി​ട്ടി: പ​ള​നി തീ​ർ​ഥ​യാ​ത്ര ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൂ​ത്തു​പ​റ​ന്പി​ലെ കോ​യി​ത്തൂ​ർ പ്രേം​ജി​ത്ത്-​കൊ​ട്ടു​ക​പ്പാ​റ കൂ​ട്ട​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സ്മി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ടി.​കെ. ശി​വ​ജി​ത്ത് (12) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​ൽ നി​ന്നും ശി​വ​ജി​ത്ത് വെ​ളി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശി​വ​ജി​ത്ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം 3.30 ഓ​ടെ മു​ണ്ട​യാം​പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​രി: എ​മി റോ​സ്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Student injured road accident

Recent News

Corehub Up