Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StudentLife

Viral

വെറും ലഞ്ചല്ല, 'പ്രീമിയം ലഞ്ച്': വിദ്യാർഥിയുടെ കിടിലൻ ഐഡിയ കണ്ട് ടീച്ചർ അന്തംവിട്ടു

 

സ്‌​കൂ​ൾ ക്ലാ​സ് റൂ​മി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ചി​രി​ക്ക് വ​ഴി തു​റ​ന്നി​രി​ക്കു​ക​യാ​ണ്. മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം സാ​ധാ​ര​ണ ടി​ഫി​ൻ പാ​ത്ര​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ, ഒ​രു കൊ​ച്ചു​മി​ടു​ക്ക​ൻ ക്ലാ​സി​ലേ​ക്ക് വ​ന്ന​ത് ഐ​ഫോ​ൺ പെ​ട്ടി​യു​മാ​യി​ട്ടാ​ണ്.

ഇ​ത് ക​ണ്ട് അ​മ്പ​ര​ക്കു​ക​യും കൗ​തു​കം തോ​ന്നു​ക​യും ചെ​യ്ത അ​ധ്യാ​പി​ക​യും കൂ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഈ ​നി​മി​ഷം വൈ​റ​ലാ​ക്കി​യ​ത്. വ​ള​രെ സ്റ്റൈ​ല​ൻ ലു​ക്കി​ലു​ള്ള ക​റു​ത്ത ബോ​ക്സ് ക​ണ്ട അ​ധ്യാ​പി​ക ആ​കാം​ഷ​യോ​ടെ​യാ​ണ് എ​ന്താ​ണ് ഇ​തി​നു​ള്ളി​ൽ എ​ന്ന് കു​ട്ടി​യോ​ട് ചോ​ദി​ച്ച​ത്.

യാ​തൊ​രു ഭാ​വ​മാ​റ്റ​വു​മി​ല്ലാ​തെ, വ​ള​രെ നി​ഷ്ക​ള​ങ്ക​മാ​യി ആ ​കു​ട്ടി മ​റു​പ​ടി ന​ൽ​കി: 'മാ​ഡം, ല​ഞ്ചാ​ണ്.' ഉ​ട​ൻ​ത​ന്നെ ബോ​ക്സ് തു​റ​ന്നു കാ​ണി​ക്കാ​ൻ അ​ധ്യാ​പി​ക ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​ഫോ​ൺ ബോ​ക്സി​ന്‍റെ ക​വ​ർ ഉ​യ​ർ​ത്തി​യ​പ്പോ​ൾ, പു​തി​യ സ്മാ​ർ​ട്ട്ഫോ​ണി​ന് പ​ക​രം, വൃ​ത്തി​യാ​യി പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ പൊ​റോ​ട്ട​ക​ൾ അ​ടു​ക്കി വെ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട് ക്ലാ​സ് മു​റി​യി​ൽ കൂ​ട്ട​ച്ചി​രി ഉ​യ​ർ​ന്നു.

'ആ​രാ​ണ് ഇ​ത് പാ​ക്ക് ചെ​യ്ത​ത്? ഇ​തൊ​രു ല​ഞ്ച് ബോ​ക്സാ​യി തോ​ന്നു​ന്നു​ണ്ടോ?' എ​ന്ന് ചി​രി​ച്ചു​കൊ​ണ്ട് അ​ദ്ധ്യാ​പി​ക ചോ​ദി​ച്ച​പ്പോ​ൾ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ആ ​വി​ദ്യാ​ർ​ഥി പ്ര​തി​ക​രി​ച്ചു. 'ഞാ​ൻ സ്വ​യം ചെ​യ്ത​താ​ണ്'.

ഈ ​വാ​ക്കു​ക​ൾ​ക്ക് പി​ന്നാ​ലെ അ​വ​ന്‍റെ സ​ഹ​പാ​ഠി​ക​ൾ ബെ​ഞ്ചു​ക​ളി​ൽ നി​ന്ന് മു​ന്നോ​ട്ട് ആ​ഞ്ഞ് നോ​ക്കി ചി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​ര​സ​ക​ര​മാ​യ പ്ര​വൃ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി മാ​റി.

വി​ദ്യാ​ർ​ഥി​യു​ടെ ഈ ​ബു​ദ്ധി​പ​ര​മാ​യ ത​മാ​ശ​യെ​യും, സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ൾ​ക്ക് 'പ്രീ​മി​യം' പ​രി​വേ​ഷം ന​ൽ​കാ​നു​ള്ള അ​വ​ന്‍റെ ക​ഴി​വി​നെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഐ​ഫോ​ൺ ബോ​ക്സി​നെ "ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ല​ഞ്ച് ബോ​ക്സ്' എ​ന്ന് ക​ളി​യാ​ക്കി​യും, 'പ്രീ​മി​യം വൈ​ബു​ക​ൾ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചും ക​മ​ന്‍റു​ക​ൾ നി​റ​ഞ്ഞു.

Latest News

Corehub Up