കോഴിക്കോട്: ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തെച്ചൊല്ലിയുള്ള തർക്കം വിദ്യാർഥികളുടെ കൂട്ടയടിയിൽ കലാശിച്ചു. കോഴിക്കോട് - കുറ്റ്യാടി സംസ്ഥാനപാതയിലെ വെള്ളിയൂർ ജംഗ്ഷനിലാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള റീൽസ് ചിത്രീകരണവുമായി ബന്ധപ്പെട്ട തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം. നടുറോഡിലുണ്ടായ സംഘർഷം ഏറെനേരം വാഹന ഗതാഗതത്തെയും കാൽനട യാത്രയെയും ബാധിച്ചു. തുടർന്ന് പൊലിസ് സ്ഥലത്തെി.