കാട്ടാക്കട: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 16കാരന് കുത്തേറ്റു. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് 16കാരനായ വിദ്യാർഥിക്ക് കുത്തേറ്റത്. വിദ്യാർഥിയെ കാട്ടാക്കടയിലെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാട്ടാക്കട പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. കുത്തിയ വിദ്യാർഥി ഒളിവിലാണ്.
Tags : nattu vishesham Students clash