Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Celebrate

Kottayam

അവധിക്കാലം ആഘോഷമാക്കി വിദ്യാർഥികൾ

കോ​ട്ട​യം: വേ​ന​ല്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. രാ​വി​ലെ എ​ഴു​ന്നേ​റ്റ് ബാ​ഗും തൂ​ക്കി സ്‌​കൂ​ളി​ല്‍ പോ​കേ​ണ്ട. പ​തി​യെ എ​ഴു​ന്നേ​റ്റ് കൂ​ട്ടു​കൂ​ടി ഇ​ഷ്ട​മു​ള്ള ക​ളി​ക​ള്‍ ക​ളി​ച്ച് കു​ടും​ബ​ത്തോ​ടും കൂ​ട്ടു​കാ​രോ​ടു​മൊ​പ്പം സ​മ​യം ചെ​ല​വി​ടു​ന്ന സ​മ​യ​മാ​ണ്.

അ​വ​ധി​ക്കാ​ല​ത്ത് ഇ​ത്ത​വ​ണ ക​ഠി​ന​മാ​യ ചൂ​ടാ​ണെ​ന്ന പ്ര​ശ്‌​ന​മാ​ണ് കു​ട്ടി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. വേ​ന​ല്‍ മ​ഴ തു​ട​ങ്ങി​യ​തി​നാ​ല്‍ ചൂ​ടി​നു ചെ​റി​യ ശ​മ​ന​മു​ണ്ട്. ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ​യും വെ​യി​ല്‍ കു​റ​യു​മ്പോ​ഴേ​ക്കും പാ​ട​ത്തും പ​റ​മ്പി​ലും എ​ത്തു​ന്ന​വ​രു​മു​ണ്ട്. പ​ന്തു​ക​ളി​യാ​ണ് പ്ര​ധാ​ന വി​നോ​ദം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ പെ​യ്ത​തോ​ടെ മ​ഴ ന​ന​ഞ്ഞു ക​ളി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. ഇ​നി സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ അ​ധി​കം നാ​ളു​ക​ളി​ല്ല. അ​തി​നാ​ല്‍ ചു​രു​ങ്ങി​യ ദി​വ​സം പ​ര​മാ​വ​ധി ആ​ര്‍​ത്തു​ല്ല​സി​ക്കാ​നാ​ണ് കു​ട്ടി​ക​ളു​ടെ തീ​രു​മാ​നം.

അ​വ​ധി​ക്കാ​ലം വെ​റു​തേ റീ​ല്‍ കാ​ണാ​നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും മാ​ത്രം സ​മ​യം ചെ​ല​വി​ടാ​തെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​യാ​നും കു​ട്ടി​ക​ള്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. സം​ഗീ​തം പ​ഠി​ക്കാ​നും നൃ​ത്തം അ​ഭ്യ​സി​ക്കാ​നും എ​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സാ​ധ്യ​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കോ​ഴ്‌​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ചേ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്‍​ജി​നി​യ​റിം​ഗ്, മെ​ഡി​സി​ന്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കു​ട്ടി​ക​ള്‍ അ​തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ക്രാ​ഷ് കോ​ഴ്‌​സു​ക​ളി​ല്‍ പ​ഠ​ന​ത്തി​നാ​യി​ട്ടാ​ണ് സ​മ​യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ളി​ലെ കാ​യി​ക വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കാ​യി അ​വ​ധി​ക്കാ​ല​ത്ത് ഫു​ട്‌​ബോ​ള്‍, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക് എ​ന്നി​വ​യി​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്. ഇ​തി​ലും ധാ​രാ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കു​ക​ളി​ലും പോ​കാ​നാ​ണ് ചി​ല കു​ട്ടി​ക​ള്‍​ക്ക് താ​ത്പ​ര്യം. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് കു​ട്ടി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍. ഇ​ഷ്ട താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍ കാ​ണു​ന്ന​തി​നും കു​ട്ടി​ക​ള്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു.

അ​വ​ധി​ക്കാ​ല​ത്തെ വി​നോ​ദ​ങ്ങ​ളെ​ല്ലാം കു​ട്ടി​ക​ളി​ലെ സ​മ്മ​ര്‍​ദം കു​റ​യ്ക്കും. വി​ശ​പ്പ്, ദാ​ഹം, ഉ​റ​ക്കം എ​ന്നി​വ​യെ സ​ഹാ​യി​ക്കും. വെ​യി​ലി​ലും മ​ഴ​യി​ലും മ​ണ്ണി​ലും ക​ളി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കും. കൂ​ട്ടു​കൂ​ടി ക​ളി​ക്കു​മ്പോ​ള്‍ പ​ര​സ്പ​രം മ​ന​സി​ലാ​ക്കാ​നും തോ​റ്റു കൊ​ടു​ക്കാ​നും തോ​ല്‍​വി​യെ നേ​രി​ടാ​നും ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കാ​നും ഇ​ട​യാ​ക്കും. അ​നു​സ​ര​ണം, അം​ഗീ​കാ​രം, നേ​തൃ​ത്വ​ഗു​ണം എ​ന്നി​വ​യൊ​ക്കെ ജീ​വി​ത​ത്തി​ല്‍ വ​ന്നു​ചേ​രു​ന്ന​ത് കൂ​ട്ടു​ചേ​ര്‍​ന്നു​ള്ള ക​ളി​ക​ളി​ലൂ​ടെ​യാ​ണ്.

Latest News

Corehub Up